വീണ്ടും തുടങ്ങാനുള്ള സാദ്ധ്യത എപ്പോഴുമുണ്ട്, ഒരുപാടു വൈകി എന്നൊരിക്കലും പറയാനാവില്ല

വീണ്ടും തുടങ്ങാനുള്ള സാദ്ധ്യത എപ്പോഴുമുണ്ട്, ഒരുപാടു വൈകി എന്നൊരിക്കലും പറയാനാവില്ല

ദൈവത്തിലേയ്ക്കു തിരിയാനുള്ള അനുയോജ്യമായ സമയമാണ് ആഗമനകാലം. ഒരു കാര്യം ഓര്‍മ്മിക്കുക - യേശുവിനൊപ്പം എല്ലാം വീണ്ടും തുടങ്ങാനുള്ള സാദ്ധ്യത പ്പോഴുമുണ്ട്. ഒരുപാട് വൈകി എന്നൊരിക്കലും പറയാനാവില്ല. ദൈവത്തിലേയ്ക്കു തിരിയാനുള്ള സ്‌നാപകയോഹന്നാന്റെ ആഹ്വാനം നമുക്കു ചെവിക്കൊള്ളാം. കലണ്ടറിലെ മറ്റു ദിവസങ്ങള്‍ പോലെ ഈ ആഗമനകാലം കടന്നു പോകാതിരിക്കാന്‍ ശ്രദ്ധിക്കാം. കാരണം, ഇതു കൃപയുടെ സമയമാണ്.

ധീരരായിരിക്കുക. യേശു നമുക്കരികിലുണ്ട്. ഇത് പരിവര്‍ത്തനത്തിനുള്ള സമയമാണ്. എനിക്കിങ്ങനെയൊരു പ്രശ്‌നമുണ്ട്. ലജ്ജാകരമാണത് എന്നൊക്കെ എല്ലാവരും ചിന്തിച്ചേക്കും. പക്ഷേ വീണ്ടും തുടങ്ങുക. ഒരു ചുവട് മുന്നോട്ടു വയ്ക്കാനുള്ള സാദ്ധ്യത എപ്പോഴുമുണ്ട്. യേശു നമുക്കു വേണ്ടി കാത്തു നില്‍ക്കുന്നു. അവന്‍ ഒരിക്കലും മടുക്കുന്നുമില്ല.

നമ്മുടെ മുഖംമൂടികള്‍ എടുത്തു മാറ്റുന്നതിനുള്ള സമയമാണ് ആഗമനകാലം. നമുക്കെല്ലാം മുഖംമൂടികളുണ്ട്. സ്വയംപര്യാപ്തരാണെന്ന മുന്‍വിധികളില്‍ നിന്നു മോചനം നേടുക. പാപങ്ങള്‍ കുമ്പസാരിക്കുക. ദൈവത്തിന്റെ ക്ഷമ സ്വീകരിക്കുക. ഉപദ്രവിച്ചവരോടും ക്ഷമ ചോദിക്കുക. ഇങ്ങനെയാണ് ഒരു പുതിയ ജീവിതമാരംഭിക്കുക. മേലാളമനോഭാവവും ഔപചാരികതകളും കപടനാട്യവും വെടിഞ്ഞ് സ്വയം ശുദ്ധീകരിക്കപ്പെടുക.

(സെ.പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാല പ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org