നിഷ്‌ക്രിയ സമാധാനമല്ല യേശു ആഗ്രഹിക്കുന്നത്

നിഷ്‌ക്രിയ സമാധാനമല്ല യേശു ആഗ്രഹിക്കുന്നത്
Published on

ദൈവസ്‌നേഹത്തിന്റെ അഗ്‌നിയാണ് കര്‍ത്താവ് കൊണ്ടുവന്നിരിക്കുന്നത്. നിഷ്‌ക്രിയമായ സമാധാനമല്ല അവിടുന്ന് ആഗ്രഹിക്കുന്നത്. തനിച്ചായിരിക്കുവാന്‍ ആഗ്രഹിക്കുന്ന അവസ്ഥ യഥാര്‍ഥ സമാധാനമല്ല. അത് ദൈവത്തിന്റെ സമാധാനമല്ല.

അനീതിയും അസമത്വവും അരങ്ങേറുന്ന ഇടങ്ങളില്‍, മനുഷ്യന്റെ അന്തസ്സ് ചവിട്ടിമെതിക്കപ്പെടുന്ന ഇടങ്ങളില്‍, ദുര്‍ബലര്‍ക്ക് സംസാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന ഇടങ്ങളില്‍ നിലപാടുകള്‍ എടുക്കാന്‍ നമുക്ക് സാധിക്കണം. കാര്യങ്ങള്‍ മുമ്പുള്ളതുപോലെ മോശമായി തുടരരുത് എന്ന് പ്രവൃത്തികളിലൂടെ പ്രകടമാക്കുന്നതിനെയാണ് പ്രത്യാശ എന്ന് വിളിക്കുന്നത്. ഇതിനെയാണ് ശരിയായ നിലപാട് എന്നും അര്‍ഥമാക്കുന്നത്.

ക്രൈസ്തവര്‍ എന്ന നിലയില്‍ നാം സ്വീകരിച്ച ദൈവകദാനങ്ങള്‍ക്ക് അനുസരിച്ച് തിരികെ നല്‍കുവാനും നാം ബാധ്യസ്ഥരാണ്. അധികം ലഭിച്ചവനില്‍ നിന്ന് അധികം ആവശ്യപ്പെടും, അധികം ഏല്‍പ്പിക്കപ്പെട്ടവനോട് അധികം ചോദിക്കും എന്ന് വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ.

ഇതുവരെയുള്ള ജീവിതയാത്രയില്‍ നമുക്ക് ലഭിച്ച നിരവധിയായ അനുഗ്രഹങ്ങളെ ഓര്‍ക്കണം. സഭ മാനുഷിക പരിമിതികളുള്ള ഒരു സമൂഹമാണെങ്കിലും യേശു ധാരാളം ദാനങ്ങള്‍ കൊണ്ട് സഭയെ നിറച്ചിരിക്കുന്നു. അതിനാല്‍ നമ്മില്‍ നിന്ന് കര്‍ത്താവ് ഏറെ പ്രതീക്ഷിക്കുകയും ചെയ്യുന്നു.

  • (നവംബര്‍ 22-ന് ജൂബിലിയുടെ ഭാഗമായി എത്തിയ തീര്‍ഥാടകര്‍ക്ക് സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ നല്‍കിയ സന്ദേശത്തില്‍ നിന്നും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org