നീതിയില്ലാതെ സമാധാനമില്ല

നീതിയില്ലാതെ സമാധാനമില്ല

നീതി മാനിക്കപ്പെടുന്നില്ലെങ്കില്‍ സംഘര്‍ഷങ്ങള്‍ ഉയര്‍ന്നുവരുന്നു. നീതിയില്ലാതെ സമാധാനമുണ്ടാകില്ല. നീതിയില്ലെങ്കില്‍ കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന നിയമം ആണ് നടപ്പിലാകുക.

പൊതുസമൂഹത്തിന്റെ നടത്തിപ്പിനും പൊതുനന്മയ്ക്കും നീതി ഒരു നിര്‍ണ്ണായക ഘടകമാണ്. ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തെ തുല്യതയുടെ അടിസ്ഥാനത്തില്‍ നിയന്ത്രിക്കുന്ന നൈയാമിക നന്മയാണ് നീതി. നിയമങ്ങളില്ലാത്ത, നീതിയില്ലാത്ത ഒരു ലോകം ജീവിക്കാന്‍ അസാധ്യമായ ലോകം ആയിരിക്കും. സത്യസന്ധതയും പരസ്പരാദരവും സൗഹാര്‍ദവും എല്ലാം ഉണ്ടാകുന്നത് നീതിയില്‍ നിന്നാണ്.

നീതിമാനായ മനുഷ്യന്‍ നിയമങ്ങളെ മാനിക്കുന്നു. ശക്തിയുള്ളവരുടെ ആധിപത്യത്തില്‍നിന്ന് ബലഹീനരെ സംരക്ഷിക്കാന്‍ സഹായിക്കുന്നത് നിയമങ്ങള്‍ ആണെന്ന് അയാള്‍ക്കറിയാം ഒരു നീതിമാന്‍ തന്റെ വ്യക്തിപരമായ സുഖത്തെക്കുറിച്ചല്ല നന്മയെക്കുറിച്ചാണ് ചിന്തിക്കുക. ക്രമബദ്ധമായ ഒരു സമൂഹം ആഗ്രഹിക്കുന്ന ആളായിരിക്കും ഒരു നീതിമാന്‍.

  • (ഏപ്രില്‍ 3 ബുധനാഴ്ച പൊതു ദര്‍ശനത്തിനൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്നും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org