മരിയന്‍ ഭക്തി സാമൂഹിക സൗഹൃദവും സാര്‍വത്രിക സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നു

മരിയന്‍ ഭക്തി സാമൂഹിക സൗഹൃദവും സാര്‍വത്രിക സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നു

നമ്മെ തനിച്ചാക്കാതെ, പരിപാലിക്കുകയും അനുഗമിക്കുകയും ചെയ്യുന്ന ഒരു അമ്മയെ തന്ന ദൈവത്തിന്റെ സാമീപ്യവും ആര്‍ദ്രതയുമാണ് പരിശുദ്ധ അമ്മയുടെ തിരുനാളുകള്‍ ആഘോഷിക്കുമ്പോള്‍ നാം ഓര്‍ക്കേണ്ടത്. പരിശുദ്ധ അമ്മ ദൈവത്തിന്റെയും നമ്മുടെയും അമ്മയാകുവാനുള്ള ഇരട്ട വിളിയാണ് സ്വീകരിച്ചിരിക്കുന്നത്.

ഗലീലിയിലെ കാനായിലെന്നപോലെ ശാന്തതയോടും മാധുര്യത്തോടും കൂടി മറിയം തന്റെ ഓരോ മക്കളോടും ഹൃദയത്തിന്റെ ആഴങ്ങളില്‍ പറയുന്നത് നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയും: 'യേശു നിങ്ങളോട് പറയുന്നതെന്തും ചെയ്യുക' (യോഹന്നാന്‍ 2 :5). ഇതാണ് സാധാരണ മരിയന്‍ കര്‍മ്മം, ഓരോ പ്രാര്‍ത്ഥനയ്ക്കും അവള്‍ നല്‍കുന്ന ചൂണ്ടുപലക ഇതാണ്. ജനകീയ ഭക്തിയുടെ സുവിശേഷവല്‍ക്കരണ ശക്തി ജനങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധങ്ങള്‍ വളരുന്നതിനും ശക്തിപ്പെടുത്തുന്നതിനും അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. എപ്പോഴും നമുക്ക് സഹായം പ്രദാനം ചെയുന്ന പരിശുദ്ധ അമ്മയോടുള്ള മരിയന്‍ ഭക്തി ഏറെ പ്രധാനപ്പെട്ടതാണ്.

  • (800-ാം സ്ഥാപകവാര്‍ഷികം ആഘോഷിക്കുന്ന സ്‌പെയിനിലെ മോണ്‍സെറാത്ത് മാതാവിന്റെ ആശ്രമ അംഗങ്ങളുമായി ജപമാലമാതാവിന്റെ തിരുനാള്‍ ദിനത്തില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org