സന്യാസസമൂഹങ്ങള്‍ ദൈവജനത്തോടു ചേര്‍ന്നു പോകുക

സന്യാസസമൂഹങ്ങള്‍ ദൈവജനത്തോടു ചേര്‍ന്നു പോകുക

ലോകത്ത് സമര്‍പ്പിതജീവിതത്തിനുള്ള ദൈവവിളികള്‍ സ്വീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും സ്വയം സമര്‍പ്പിക്കുക എന്ന തത്വത്തിലധിഷ്ഠിതമായ സമര്‍പ്പിതജീവിതത്തിന്റെ നല്ല ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകള്‍ നമ്മെ നയിക്കട്ടെ. ദൈവത്തിന്റെ സൗജന്യദാനമായ വിളിയിലും ദൈവവചനത്തിന്റെയും ദൈവാത്മാവിന്റെയും രൂപാന്തരീകരണശക്തിയിലും ശ്രദ്ധ കേന്ദ്രീകരിക്കുക.

എല്ലാവരുടെയും നന്മയെ മുന്നില്‍ കണ്ട് ദൈവജനത്തിന്റെ ജീവിതത്തോട് ഒത്തു ചേര്‍ന്നു പോകാനുള്ള കഴിവ് സമര്‍പ്പിതസമൂഹങ്ങളെ സംബന്ധിച്ചു പ്രധാനപ്പെട്ടതാണ്. സമര്‍പ്പിതജീവിതം ജന്മമെടുക്കുന്നതും വളരുന്നതും സുവിശേഷത്തിന്റെ ഫലങ്ങള്‍ നല്‍കുന്നതും സഭയ്ക്കുള്ളില്‍ മാത്രമാണ്. ദൈവജനത്തോടുള്ള സജീവമായ കൂട്ടായ്മയിലാണ് ഇതെല്ലാം നടക്കുന്നത്. സ്ഥാപകരുടെ വിശ്വാസ്യതയെയും വിളികളുടെ സവിശേഷതകളെയും കുറി ച്ചു ദൈവജനത്തെ അറിയിക്കാന്‍ അജപാലകര്‍ക്കു കടമയുണ്ട്. ചില സ്ഥാപകര്‍ സഭയേക്കാള്‍ ഉയര്‍ന്ന തലത്തില്‍ സ്വയം പ്രതിഷ്ഠിക്കുകയും തങ്ങള്‍ മാത്രമാണ് വിളിയുടെ സംരക്ഷകരും വ്യാഖ്യാതാക്കളുമെന്ന നിലയിലേയ്ക്കു വരികയും ചെയ്യുന്നുണ്ട്. സ ന്യാസസമൂഹങ്ങളില്‍ അധികാരം പ്രയോഗിക്കുന്ന രീതി, സേവനകാലത്തിന്റെ ദൈര്‍ഘ്യം, അധികാരകേന്ദ്രീകരണം, അധികാരത്തിന്റെ ദുര്‍വിനിയോഗം തുടങ്ങിയവ പ്രത്യേകം ശ്രദ്ധ പതിപ്പിക്കേണ്ട മേഖലകളാണ്.

(വത്തിക്കാന്‍ സമര്‍പ്പിതജീവിത കാര്യാലയത്തിന്റെ വാര്‍ഷികസമ്മേളനത്തില്‍ ചെയ്ത പ്രസംഗത്തില്‍ നിന്ന്)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org