നോമ്പില്‍ ഫോണിനോടുള്ള അടിമത്തം ഉപേക്ഷിക്കാം, മുഖാമുഖം കാണാം

നോമ്പില്‍ ഫോണിനോടുള്ള അടിമത്തം ഉപേക്ഷിക്കാം, മുഖാമുഖം കാണാം

2022 ലെ നോമ്പ് സ്മാര്‍ട്‌ഫോണ്‍ താഴെ വയ്ക്കാനുള്ള ഒരു അവസരമായി കാണാം. എന്നിട്ട്, നമ്മുടെ സഹായമര്‍ഹിക്കുന്ന മനുഷ്യരെ മുഖാമുഖം കാണാം. ഡിജിറ്റല്‍ മാധ്യമങ്ങളോടുള്ള ആസക്തി മനുഷ്യബന്ധങ്ങളെ നശിപ്പിക്കുന്നു. ഈ പ്രലോഭനങ്ങളെ ചെറുക്കാനും യഥാര്‍ത്ഥ കണ്ടുമുട്ടലുകളിലൂടെ രൂപപ്പെടുന്ന മനുഷ്യബന്ധങ്ങളുടെ സമഗ്ര രൂപത്തെ വളര്‍ത്തിയെടുക്കാനുമുള്ള അനുയോജ്യമായ സന്ദര്‍ഭമാണ് നോമ്പ്.

ഭോഗാസക്തിക്കെതിരായ പോരാട്ടത്തില്‍ നമുക്കു മടുപ്പു തോന്നാതിരിക്കട്ടെ. ഈ ബലഹീനത നമ്മില്‍ സ്വാര്‍ത്ഥതയും തിന്മകളും ജനിപ്പിക്കുന്നു. നമ്മുടെ ജീവിതങ്ങളില്‍ നിന്ന് തിന്മയെ നമുക്കു നിരന്തരം ഉന്മൂലനം ചെയ്തുകൊണ്ടിരിക്കാം. പാപത്തിനെതിരായ പോരാട്ടത്തിന് നമ്മുടെ ആത്മാവിനെ ശക്തിപ്പെടുത്താന്‍ നോമ്പിലെ ഉപവാസങ്ങള്‍ക്കു കഴിയട്ടെ. കുമ്പസാരത്തിന്റെ കൂദാശയിലൂടെ ക്ഷമ ചോദിക്കുന്നതിലും നമുക്കു മടുക്കാതിരിക്കട്ടെ.

ജീവിതയാത്രയില്‍ മുറിവേറ്റു കിടക്കുന്ന സഹോദരങ്ങളിലേയ്ക്കു കടന്നു ചെല്ലാനും അവരെ സഹായിക്കാനുമുള്ള കാലമാണ് ഈ നോമ്പ്. അനുകമ്പാര്‍ദ്രമായ കാതുകളും നല്ല വാക്കുകളും അര്‍ഹിക്കുന്നവരെ അവഗണിക്കരുത്. അവരെ സന്ദര്‍ശിക്കുക. എല്ലാവര്‍ക്കും നന്മ ചെയ്യാനുള്ള നമ്മുടെ വിളി പ്രയോഗത്തിലെത്തിക്കുക. പാവപ്പെട്ടവരെയും സഹായമര്‍ഹിക്കുന്നവരെയും ഉപേക്ഷിക്കപ്പെട്ടവരെയും സ്‌നേഹിക്കാന്‍ സമയം കണ്ടെത്തുക.

(മാര്‍പാപ്പയുടെ ഈ വര്‍ഷത്തെ നോമ്പുകാല സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.