എളിമയാണ് സഭയിലും ലോകത്തിലും സമാധാനത്തിന്റെ ഉറവിടം

എളിമയാണ് സഭയിലും ലോകത്തിലും സമാധാനത്തിന്റെ ഉറവിടം

എളിമ നമ്മെ സാത്താനില്‍ നിന്ന് സംരക്ഷിക്കുന്നു. ലോകത്തിലും സഭയിലും സമാധാനത്തിന്റെ ഉറവിടമാണ് എളിമ. നമ്മുടെ രക്ഷയ്ക്കും സന്തോഷത്തിനും വേണ്ടി ദൈവം ഇതിന്റെ മാതൃക ഈശോയിലും മറിയത്തിലും നല്‍കിയിരിക്കുന്നു.

മാരകപാപങ്ങള്‍ക്ക് കാരണമായ അഹങ്കാരത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് എളിമ. സകലതിനെയും അതിന്റെ യഥാര്‍ത്ഥ മാനങ്ങളിലേക്ക് പുനസ്ഥാപിക്കാന്‍ എളിമയ്ക്ക് സാധിക്കുന്നു. ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്‍ അവര്‍ ദൈവരാജ്യം അവകാശമാക്കും എന്നത് അഷ്ടഭാഗ്യങ്ങളുടെ അടിസ്ഥാനമായി വര്‍ധിക്കുന്നു. ബലഹീനതയും കരുണയും ഹൃദയശുദ്ധിയും എളിമയെക്കുറിച്ചുള്ള ആന്തരിക ബോധത്തില്‍ നിന്ന് ജനിക്കുന്നു. എല്ലാ നന്മകളുടെയും കവാടമാണ് എളിമ.

എളിമയുടെ ആള്‍രൂപമാണ് പരിശുദ്ധ മറിയം. നായികയായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു രാജ്ഞി ആയിരുന്നില്ല. മറിച്ച് അജ്ഞാതയായ ഒരു പെണ്‍കുട്ടിയായിരുന്നു. ദൈവത്തിന്റെ അമ്മയാകുന്നു എന്ന തന്റെ ജീവിതത്തിലെ ഏറ്റവും പവിത്രമായ സത്യത്തെ പോലും മനുഷ്യര്‍ക്ക് മുമ്പില്‍ അഹങ്കരിക്കുന്നതിനുള്ള ഒരു കാരണമാക്കി അവള്‍ മാറ്റുന്നില്ല. ജീവിതത്തിന്റെ ദുഷ്‌കര ഘട്ടങ്ങളിലും പരിശുദ്ധ അമ്മ എളിമയെ കൈവിടുന്നില്ല. സ്വയം പ്രാധാന്യം കല്പിക്കാതെ, മോഹങ്ങള്‍ വച്ചുപുലര്‍ത്താതെ മാതാവ് എപ്പോഴും എളിയവള്‍ ആയി തുടര്‍ന്നു. ഈ എളിമയാണ് അവളുടെ അപാരമായ ശക്തിയുടെ നിദാനം.

(മെയ് 22ന് പൊതുദര്‍ശന വേളയില്‍ നല്‍കിയ സന്ദേശത്തില്‍ നിന്നും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org