കരുണയും ക്ഷമയും ജീവിതത്തിന്റെ ഹൃദയമാക്കുക

കരുണയും ക്ഷമയും ജീവിതത്തിന്റെ ഹൃദയമാക്കുക

ഏഴ് എഴുപതു തവണ ക്ഷമിക്കുക എന്നു ക്രിസ്തു പറഞ്ഞതിന്റെ അര്‍ത്ഥം സദാസമയവും ക്ഷമിക്കുക എന്നാണ്. ക്ഷമയും കരുണയും നമ്മുടെ ജീവിതശൈലിയായിരുന്നെങ്കില്‍ ഒരുപാടു സഹനവും പരിക്കുകളും യുദ്ധങ്ങളും ഒഴിവായി പോകുമായിരുന്നു. കാരുണ്യപൂര്‍വകമായ സ്‌നേഹം എല്ലാ മനുഷ്യബന്ധങ്ങളിലും പ്രയോഗിക്കുക അത്യാവശ്യമാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലും സമൂഹങ്ങള്‍ക്കുള്ളിലും സഭയിലും സമൂഹത്തിലും രാഷ്ട്രീയത്തിലുമെല്ലാം ഈ സ്‌നേഹം ആവശ്യമാണ്.
ജീവിതാന്ത്യത്തെക്കുറിച്ചു ചിന്തിക്കു. നിങ്ങള്‍ ഒരു ശവപ്പെട്ടിയിലാകു മെന്നു ഓര്‍ക്കുക. വെറുപ്പ് അത്രത്തോളം കൊണ്ടു പോകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? അതുകൊണ്ട് അന്ത്യത്തെക്കുറിച്ചു ചിന്തിക്കുക, വെറുപ്പ് അവസാനിപ്പിക്കുക, വിരോധം നിറുത്തുക. ചെവിയില്‍ മൂളിക്കൊണ്ട് നമ്മെ ചുറ്റിപ്പറക്കുന്ന ശല്യക്കാരനായ ഈച്ചയെ പോലെയാണു വെറുപ്പ്. ക്ഷമിക്കുക എന്നതാണ് ഇതിനു പരിഹാരം. സ്വയം ക്ഷമിക്കാതെ ദൈവത്തിന്റെ ക്ഷമ നമുക്കു ചോദിക്കാനാവില്ല എന്നതും മറക്കരുത്.

(വത്തിക്കാനില്‍ ത്രികാലപ്രാര്‍ത്ഥനയ്ക്കിടെ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org