
ദൈവസ്‌നേഹവും അയല്‍ക്കാരനോടുള്ള സ്‌നേഹവും പരസ്പരം വേര്‍തിരിക്കാനാവില്ല. 'എല്ലാത്തിനുമുപരിയായി ദൈവത്തെ സ്‌നേഹിക്കുക, നിന്നെ പോലെ തന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക' എന്ന കല്‍പനക്കു രണ്ടു സ്തംഭങ്ങളുണ്ട്. സ്‌നേഹം പ്രഥമമായും ഉത്ഭവിക്കുന്നത് ദൈവത്തില്‍ നിന്നാണ്. ദൈവം തന്റെ സ്‌നേഹവും ആര്‍ദ്രതയും കാരുണ്യവുമായി സദാ നമ്മോടൊപ്പമുണ്ട്. ദൈവത്തെ സ്‌നേഹിക്കുക എന്നതാണ് തുടക്കം. നമ്മുടെ മറ്റെല്ലാ ബന്ധങ്ങള്‍ക്കും അത് അടിവരയാകുന്നു. എല്ലാം അവിടുന്നില്‍ നിന്ന് ഉത്ഭവിക്കുന്നു. ഈ അടിവേരില്ലെങ്കില്‍ നിങ്ങള്‍ക്കു മറ്റാരെയും സ്‌നേഹിക്കാനാവില്ല. ഉപവിപ്രവര്‍ത്തനങ്ങളുടെയെല്ലാം സ്രോതസ്സായി ദൈവസ്‌നേഹം നിലകൊള്ളുന്നു. മക്കള്‍ മാതാപിതാക്കളുടെ കരങ്ങളിലായിരിക്കുന്നതുപോലുള്ള അനുഭവമാണ് ദൈവസ്‌നേഹത്തില്‍ നിന്നു നാം അനുഭവിക്കേണ്ടത്.
സഹോദരസ്‌നേഹമാണ് ഈ കല്‍പനയുടെ അടുത്ത ഘടകം. സഹോദരങ്ങളെ സ്‌നേഹിക്കുന്നതിലൂടെ പിതാവിന്റെ സ്‌നേഹം കണ്ണാടി പോലെ പ്രതിഫലിപ്പിക്കുകയാണു നാം ചെയ്യുന്നത്. കാണാത്ത ദൈവത്തെ കാണുന്ന സഹോദരങ്ങളിലൂടെ സ്‌നേഹിക്കുക.
(സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാലപ്രാര്‍ത്ഥനക്കിടെ നല്‍കിയ സന്ദേശത്തില്‍ നിന്ന്)