മാറ്റം സൃഷ്ടിക്കാന്‍ ആദ്യം വേണ്ടത് സ്‌നേഹം

മാറ്റം സൃഷ്ടിക്കാന്‍ ആദ്യം വേണ്ടത് സ്‌നേഹം
Published on

ലോകത്തെ കൂടുതല്‍ മികച്ചതായി മാറ്റുന്നത് വലിയവരോ ശക്തിയുള്ളവരോ അല്ല. മാറ്റത്തിന്റെ ഏറ്റവും പ്രഥമവും പ്രധാനവുമായ ഘടകം സ്‌നേഹമാണ്.

സാമ്പത്തിക ലോകത്ത് മാറ്റം ഉണ്ടാകേണ്ടതുണ്ട്. മാറ്റം ഉണ്ടാക്കുന്നതിനായി വലിയ സാമ്പത്തിക വിദഗ്ധരോ ഭരണാധികാരികളോ നോബല്‍ സമ്മാന ജേതാക്കളോ ഒക്കെ ആകാവുന്നതാണ്. പക്ഷേ അവയേക്കാള്‍ മികച്ച മാര്‍ഗം സ്‌നേഹമാണ്.

നന്മയുടെ ശക്തിയും മൂല്യങ്ങളും സ്വാംശീകരിച്ചുകൊണ്ട,് സമ്പദ് വ്യവസ്ഥയെ സ്‌നേഹിച്ചുകൊണ്ട് അതിനെ മാറ്റാനാകും. അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ സുവിശേഷ ചൈതന്യവും ഇതിനായി ഉപയോഗിക്കാം. ഒരു വ്യാപാരിയുടെ മകനായിരുന്ന ഫ്രാന്‍സിസിനു ലോകത്തിന്റെ ശക്തികളും ബലഹീനതകളും അറിയാമായിരുന്നു.

സമ്പദ് വ്യവസ്ഥയെ സ്‌നേഹിക്കുക, തൊഴിലാളികളെ സ്‌നേഹിക്കുക, പാവപ്പെട്ടവരെ സ്‌നേഹിക്കുക. വലിയ സഹനത്തിന്റെ സാഹചര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക.

നിങ്ങളുടെ വിളിയോട് വിശ്വസ്തരാണെങ്കില്‍ നിങ്ങളുടെ ജീവിതം സമൃദ്ധി പ്രാപിക്കും. മക്കളോടും പേരക്കുട്ടികളോടും പറയാന്‍ വിസ്മയകരമായ കഥകള്‍ നിങ്ങള്‍ക്കുണ്ടാകും.

ലോകത്തെ കൂടുതല്‍ മികച്ചതാക്കി മാറ്റുന്നതിനുവേണ്ടി ജീവിതം ചെലവഴിക്കുന്നത് തികച്ചും അര്‍ത്ഥവത്താണ്.

  • (''ഫ്രാന്‍സിസിന്റെ സമ്പദ് വ്യവസ്ഥ'' എന്ന കൂട്ടായ്മയുടെ സമ്മേളനത്തില്‍ സെപ്റ്റംബര്‍ 25 ന് ചെയ്ത പ്രസംഗത്തില്‍ നിന്നും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org