നാം പരിപൂര്‍ണരായിരിക്കുമെന്നു കര്‍ത്താവു പ്രതീക്ഷിക്കുന്നില്ല

നാം പരിപൂര്‍ണരായിരിക്കുമെന്നു
കര്‍ത്താവു പ്രതീക്ഷിക്കുന്നില്ല

പരിപൂര്‍ണതയുള്ള ക്രൈസ്തവരെയല്ല കര്‍ ത്താവു തേടുന്നത്. നാം പരിപൂര്‍ണരായിരിക്കുമെന്നു അവിടുന്നു പ്രതീക്ഷിക്കുന്നില്ല. തന്നെ തേടുകയും ചിലപ്പോള്‍ തോമാശ്ലീഹായെ പോലെ പ്രതിഷേധിക്കുകയും ശാഠ്യം പിടിക്കുകയും അവിശ്വസിക്കുകയും ചെയ്യുന്നവരാകണമെന്ന് അവിടുന്നാഗ്രഹിക്കുന്നു.

ഉത്ഥിതനായ ശേഷം ക്രിസ്തു അപ്പസ്‌തോലന്മാര്‍ക്കു പ്രത്യക്ഷപ്പെട്ടപ്പോള്‍ അവിടെയില്ലാതിരുന്ന തോമാശ്ലീഹാ നമ്മെയെല്ലാം പ്രതിനിധീകരിക്കുന്നുണ്ട്. ചിലപ്പോള്‍ നമ്മളും ഈ ശിഷ്യനെ പോലെ സംഘര്‍ഷത്തിലാകുന്നു. യേശു ഉയിര്‍ ത്തെഴുന്നേറ്റുവെന്നും നമ്മെ അനുധാവനം ചെയ്യുന്നുവെന്നും അവിടുന്നാണു നമ്മുടെ ജീവന്റെ നാഥനെന്നും അവിടുത്തെ കാണാതെയും സ്പര്‍ ശിക്കാതെയും നാം എങ്ങനെ വിശ്വസിക്കും? തന്റെ സാന്നിദ്ധ്യത്തിന്റെയും സ്‌നേഹത്തിന്റെയും വ്യ ക്തമായ അടയാളം കര്‍ത്താവു നമുക്കു നല്‍കാത്തതെന്ത്? കുറെക്കൂടി നന്നായി കാണാനാകുന്ന എന്തെങ്കിലും അടയാളങ്ങള്‍ നല്‍കിക്കൂടെ? ഇവി ടെ നാം തോമസിനെ പോലെയാകുകയാണ്. അ തേ സംശയങ്ങള്‍, അതേ യുക്തിവിചാരം. പക്ഷേ നാം ഇതിനെ കുറിച്ചു ലജ്ജിക്കേണ്ടതില്ല.

തങ്ങള്‍ പരിപൂര്‍ണരാണെന്നു സ്വയം കരുതു ന്ന ക്രൈസ്തവരെയോ ക്രൈസ്തവസംഘടനകളെയോ കാണുമ്പോള്‍ ഞാന്‍ ഭയപ്പെടുന്നു. ഒരിക്കലും സംശയിക്കാത്ത, എപ്പോഴും ദൃഢവിശ്വാ സം പുലര്‍ത്തുന്ന ക്രൈസ്തവരെയല്ല കര്‍ത്താവു തേടുന്നത്. ഒരു ക്രിസ്ത്യാനി ഇങ്ങനെയാണെങ്കില്‍ അതിലെന്തോ ശരികേടുണ്ട്. വിശ്വാസത്തി ന്റെ സാഹസികപ്രയാണത്തില്‍ പ്രകാശവും നിഴലുമുണ്ട്. ആവേശവും തീക്ഷ്ണതയും മാത്രമല്ല, ആശയക്കുഴപ്പവും സന്ദേഹവും ഇരുട്ടും അതിന്റെ ഭാഗമാണ്. ജീവിതത്തിന്റെയും വിശ്വാസത്തിന്റെ യും പ്രതിസന്ധികളെ ഭയപ്പെടരുതെന്നാണു തോ മാശ്ലീഹായുടെ അനുഭവം നമ്മെ പഠിപ്പിക്കുന്നത്.

(സെ. പീറ്റേഴ്‌സ് അങ്കണത്തില്‍ പുതുഞായര്‍ ദിനത്തില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org