
ഭയത്തിന്റെ യുക്തിക്ക് കീഴടങ്ങരുതെന്ന് രാഷ്ട്രീയ ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്ന എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അത് നമ്മെ മറ്റുള്ളവരില്‍ നിന്നുള്ള ഒറ്റപ്പെടലിലേക്ക് മാത്രമേ നയിക്കുകയുള്ളൂ.
സഹായമര്‍ഹിക്കുന്നവരെ സഹായിക്കാന്‍ ലഭ്യമായ വിഭവസ്രോതസ്സുകള്‍ ഉപയോഗിക്കുക, വിശപ്പിനെതിരെ പോരാടുക, വികസനത്തെ പ്രോത്സാഹിപ്പിക്കുന്ന സംരംഭങ്ങള്‍ വളര്‍ത്തുക എന്നിവയാണ് നാം ചെയ്യേണ്ടത്.
ഗാസയിലെ ഭയാനകമായ സംഘര്‍ഷം മരണവും വിനാശവും ഉണ്ടാക്കിക്കൊണ്ട് തുടരുകയാണ്. ഇത് അത്യന്തം അപലപനീയമായ മാനവിക പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു.
യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ വെടിനിറുത്തല്‍ പ്രഖ്യാപിക്കുകയും ബന്ദികളെ മോചിപ്പിക്കുകയും പട്ടിണി കിടക്കുന്ന ജനങ്ങള്‍ക്ക് സഹായങ്ങള്‍ എത്തിക്കുകയും വേണം.
ലോകമെങ്ങും വളരുന്ന യഹൂദ വിരോധം അപലപനീയമാണ്. ഇസ്രായേലിലും പലസ്തീനിലും ക്രൈസ്തവര്‍ നേരിടുന്ന സഹനങ്ങളില്‍ ഞാന്‍ അവരോട് ചേര്‍ന്നു നില്‍ക്കുന്നു.
മതസ്വാതന്ത്ര്യവും ചിന്താ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാതെ സമാധാനം സാധ്യമാകില്ല. യഥാര്‍ത്ഥത്തിലുള്ള നിരായുധീകരണവും സമാധാനത്തിന് ആവശ്യമാണ്. പുനരായുധവല്‍ക്കരണ മത്സരം ആഗോള സുസ്ഥിരതയെ ഭീഷണിപ്പെടുത്തുന്നുണ്ട്.
(ഈസ്റ്റര്‍ ദിനത്തില്‍ 'നഗരത്തിനും ലോകത്തിനുമായി' നല്‍കിയ സന്ദേശത്തില്‍ നിന്നും.)