ഇതര മതവിശ്വാസികളോടു സാഹോദര്യത്തോടെ ഇടപെടുക

ഇതര മതവിശ്വാസികളോടു സാഹോദര്യത്തോടെ ഇടപെടുക
Published on

ആഗോളവല്‍ക്കരണവും അന്താരാഷ്ട്ര ആശയവിനിമയരംഗത്തെ പുരോഗതിയും സംവാദത്തെ പൊതുവെയും മതാന്തര സംവാദത്തെ പ്രത്യേകിച്ചും നിര്‍ണ്ണായക പ്രാധാന്യമുള്ളതാക്കുന്നു. സഭയൊന്നാകെ സിനഡാലിറ്റിയില്‍ വളരാന്‍ ആഗ്രഹിക്കുന്ന ഈ സമയം ''പരസ്പരം ശ്രവിക്കുന്ന സഭ'' ആയി വളരാന്‍ ഏറ്റവും അനുയോജ്യമാണ്. നമ്മുടെ ലോകം അത്ര സാഹോദര്യവും സൗഹാര്‍ദ്ദപരവുമല്ലെന്ന വസ്തുത അപലപനീയമാണ്. ഈ സാഹചര്യത്തില്‍, എല്ലാ ആളുകള്‍ക്കിടയിലും 'യഥാര്‍ത്ഥ ദൈവാന്വേഷണം' പ്രോത്സാഹിപ്പിക്കുന്നതിന്, പ്രവൃത്തികളിലൂടെയും ദൈവശാസ്ത്രപരമായ സംവാദങ്ങളിലൂടെയും, ആത്മീയ അനുഭവത്തിലൂടെയും മതാന്തര സംവാദം സാക്ഷാത്കരിക്കണം.

മറ്റ് മതങ്ങളിലെ ആളുകളെ അമൂര്‍ത്തമായി കരുതിക്കൊണ്ടല്ല, മറിച്ച് അവരുടെ ചരിത്രവും ആഗ്രഹങ്ങളും മുറിവുകളും സ്വപ്നങ്ങളും പരിഗണിച്ചുകൊണ്ടു മറ്റ് മതവിശ്വാസികളോടു സാഹോദര്യത്തോടെയും സൗഹൃദത്തോടെയും ഇടപെട്ടുകൊണ്ട് ദൈവാന്വേഷണത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സഭയുടെ ദൗത്യം. ഈ രീതിയില്‍ മാത്രമേ നമുക്ക് എല്ലാവര്‍ക്കും വാസയോഗ്യമായ ഒരു ലോകം സമാധാനത്തോടെ നിര്‍മ്മിക്കാന്‍ കഴിയൂ.

ചിലര്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഓടിയൊളിച്ച് സ്വകാര്യ ലോകങ്ങളില്‍ അഭയം തേടുന്നു, മറ്റു ചിലര്‍ വിനാശകരമായ അക്രമങ്ങളിലൂടെ അതിനെ നേരിടുന്നു, എന്നാല്‍ സ്വാര്‍ത്ഥമായ നിസ്സംഗതയ്ക്കും അക്രമാസക്തമായ പ്രതിഷേധത്തിനും ഇടയില്‍ എപ്പോഴും സാധ്യമായ ഒരു തിരഞ്ഞെടുപ്പുണ്ട് - സംവാദം.

മറ്റു മതത്തില്‍പ്പെട്ടവരുമായുള്ള ബന്ധങ്ങളില്‍ സൗഹൃദത്തിന്റെ ചൈതന്യവും ശൈലിയും വളര്‍ത്തിയെടുക്കണം. അത് ഇന്ന് സഭയിലും ലോകത്തിലും വളരെ ആവശ്യമാണ്. കര്‍ത്താവായ യേശു എല്ലാവരുമായും സഹോദരബന്ധം സ്ഥാപിച്ചു, പാപികളും അശുദ്ധരുമെന്ന് കരുതിയിരുന്ന ജനങ്ങളുമായി അവന്‍ ഇടപഴകി, മുന്‍വിധികളില്ലാതെ അവന്‍ ചുങ്കക്കാരോടൊപ്പം തീന്‍മേശ പങ്കിട്ടു.

(മതാന്തരസംഭാഷണകാര്യാലയത്തോടു നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org