ന്യായയുദ്ധം എന്ന സങ്കല്‍പം പുനഃചിന്തനത്തിനു വിധേയമാക്കണം

ന്യായയുദ്ധം എന്ന സങ്കല്‍പം പുനഃചിന്തനത്തിനു വിധേയമാക്കണം

സ്വയം സംരക്ഷിക്കാനായി നടത്തുന്ന യുദ്ധം ഒരുപക്ഷേ ന്യായമായ യുദ്ധം ആയിരിക്കാം. പക്ഷേ ന്യായയുദ്ധം എന്ന സങ്കല്‍പത്തെ കുറിച്ചു പുനഃവിചിന്തനം നടത്താന്‍ സമയമായിട്ടുണ്ട്. ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതും അധാര്‍മ്മികമാണെന്നു നാം പറഞ്ഞിട്ടുണ്ട്. സംഘര്‍ഷത്തെ യുദ്ധത്തിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ സംഭാഷണത്തോടു വിടപറയുകയാണു നാം.

യുദ്ധങ്ങളെ പിന്തുണയ്ക്കുന്ന ആയുധവില്‍പനയുടെ ഒരു വലിയ സംവിധാനം ഇന്നുണ്ട്. ഒരു വര്‍ഷത്തേയ്ക്ക് നാം ആയുധങ്ങളുണ്ടാക്കാതിരിക്കുകയാണെങ്കില്‍ ലോകത്തില്‍ പിന്നെ വിശപ്പുണ്ടാകുകയില്ല. യൂറോപ്പിലെ യുദ്ധ ശ്മാശനങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഞാന്‍ കരഞ്ഞിട്ടുണ്ട്. നോര്‍മണ്ടിയില്‍ കൊല്ലപ്പെട്ട 30000 കുട്ടികളെ കുറിച്ചോര്‍ക്കൂ. അതിനെന്തു ന്യായീകരണമാണുള്ളത്? യുദ്ധശ്മശാനങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഇതു തിരിച്ചറിയാനാകും.

യുദ്ധം നിറുത്താനുള്ള യാതൊരു ശക്തിയും ഐക്യരാഷ്ട്രസഭയ്ക്ക് ഇന്ന് അവശേഷിച്ചിട്ടില്ല. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഐക്യരാഷ്ട്രസഭയില്‍ വിശ്വാസമര്‍പ്പിക്കപ്പെട്ടിരുന്നു. ആരേയും നോവിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. നല്ല മനസ്സുള്ള ധാരാളം പേര്‍ യു എന്നില്‍ ജോലി ചെയ്യുന്നുണ്ട്. പക്ഷേ ഈ ഘട്ടത്തില്‍ യു എന്നിനു ശക്തി പ്രയോഗിക്കാനാകുന്നില്ല എന്നു പറയാതെ വയ്യ.

(ഒരു അര്‍ജന്റൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ നിന്ന്)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org