കര്‍ത്താവിലേക്കുള്ള യാത്രയില്‍ പരി. മറിയം നമ്മെ സഹായിക്കുന്നു

കര്‍ത്താവിലേക്കുള്ള യാത്രയില്‍ പരി. മറിയം നമ്മെ സഹായിക്കുന്നു
Published on

ദൈവമാതാവ് നിശ്ചലമായ ഒരു മെഴുകുപ്രതിമയല്ല. ദൈവരാജ്യത്തിന്റെ വിശ്വാസി എന്ന നിലയില്‍ യേശുവിനെ അനുഗമിച്ചു കൊണ്ടിരിക്കുന്ന ഒരു വനിതയാണ്. യേശുവിന്റെ പിന്നാലെ നടന്നു തേഞ്ഞു തീര്‍ന്ന ചെരുപ്പുകളുള്ള ഒരു സഹോദരിയെ നമുക്ക് അവളില്‍ കാണാം. കര്‍ത്താവിനെ അനുഗമിച്ചും സഹോദരങ്ങളെ കണ്ടുമുട്ടിയും യാത്ര ചെയ്തിരുന്ന അവള്‍ സ്വര്‍ഗീയ മഹത്വത്തിലാണ് ആ യാത്ര അവസാനിപ്പിച്ചത്.

യേശുക്രിസ്തുവിന്റെ സന്തോഷം ചുറ്റുമുള്ളവരോട് പ്രഘോഷിക്കാനുള്ള അവളുടെ ആഗ്രഹം പങ്കുവയ്ക്കുന്ന എല്ലാ ക്രൈസ്തവര്‍ക്കുമുള്ള ഒരു മാതൃകയാണ് നസ്രത്തില്‍ നിന്നുള്ള ആ വനിത. മറിയം തിടുക്കത്തില്‍ പുറപ്പെട്ടു എന്ന് നാം ബൈബിളില്‍ വായിക്കുന്നു. മാലാഖയില്‍ നിന്ന് താന്‍ സ്വീകരിച്ച വാര്‍ത്ത തനിക്ക് ലഭിച്ച ഒരു ആനുകൂല്യമായിട്ടല്ല മറിയം പരിഗണിച്ചത്. നേരെ മറിച്ച് അതിനുശേഷം അവള്‍ തിടുക്കത്തില്‍ പുറത്തേക്ക് പോവുകയാണ്.

ഓരോ വ്യക്തിയുടെയും ഇഹലോകത്തിലെ ജീവിതം ദൈവവുമായുള്ള അവസാന സമാഗമത്തിലേക്ക് നയിക്കുന്ന നിരന്തരമായ ഒരു യാത്രയാണ്. ഈ യാത്രയില്‍ നാം തനിച്ചല്ല, ദൈവമാതാവ് നമ്മെ അനുയാത്ര ചെയ്യുന്നു. തന്റെ ഭൗമികയാത്ര അവള്‍ അവസാനിപ്പിച്ചത് സ്വര്‍ഗത്തിലേക്കുള്ള കയറ്റത്തോടെയാണ്. അവിടെ തന്റെ പുത്രനോടൊപ്പം നിത്യജീവന്റെ ആനന്ദം അവള്‍ നുകരുന്നു. കര്‍ത്താവിലേക്കുള്ള യാത്രയില്‍ നമ്മെ സഹായിക്കാന്‍ മറയത്തിന് കഴിയും.

(മറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ദിനത്തില്‍ മധ്യാഹ്ന പ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്നും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org