സന്തോഷം സുവിശേഷവത്കരണത്തിന്റെ അവശ്യഘടകമാണ്
എപ്പോഴും ദുര്‍മുഖത്തോടെയിരിക്കുകയും സദാ പരാതി പറയുകയും ചെയ്യുന്ന ക്രൈസ്തവര്‍ക്ക് സുവിശേഷത്തിനു വിശ്വാസയോഗ്യമായ സാക്ഷ്യം നല്‍ കാന്‍ കഴിയില്ല. കാരണം, സന്തോഷം സുവിശേഷവത്കരണത്തിന്റെ അഭേദ്യഘടകമാണ്. പ്രത്യാശ പകരുന്ന ഒരു വാക്കു കേള്‍ക്കാന്‍ കാത്തിരിക്കുന്ന സഹോ ദരങ്ങളെ കൊണ്ടു നിറഞ്ഞിരിക്കുകയാണു മനുഷ്യവംശം. മതനിരാസം സ്ഥാപനവത്കരിക്കപ്പെട്ടിരിക്കു ന്ന ഈ ലോകത്തു കഴിയുന്ന ജനങ്ങള്‍ക്ക് സുവിശേഷത്തെയും യേശുവിനെയും ഇന്നു വളരെയധികം ആവശ്യമുണ്ട്. യേശുവിനെ പ്രഘോഷിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമിതാണ്.
അതിവേഗതയും ആശയക്കുഴപ്പവും നിറഞ്ഞ അന്തരീക്ഷത്തില്‍ ജീവിക്കുന്ന നമ്മള്‍, സുവിശേഷം പ്രഘോഷിക്കുന്നതില്‍ വിമുഖരായിരിക്കുന്നു. എല്ലാവരും അവരവരുടെ വഴിക്കു പോയ്‌ക്കൊള്ളട്ടെ എന്നു ചിന്തിക്കുന്നു. പക്ഷേ ഇതാണു സുവിശേഷത്തിലേ ക്കു മടങ്ങാനുള്ള സമയം. എന്നും യുവാവായിരിക്കുന്ന, പുതുമയുടെ സുസ്ഥിരസ്രോതസ്സായിരിക്കുന്ന ക്രി സ്തുവിനെ കണ്ടെത്താന്‍ സുവിശേഷത്തിലേക്കു മടങ്ങേണ്ടിയിരിക്കുന്നു.
സന്തോഷത്തിന്റെ പ്രഘോഷണമാണ് സുവിശേഷം. സുവിശേഷം ഒരു പുഞ്ചിരിയാണ്. അതു നിങ്ങളില്‍ പുഞ്ചിരിയുണ്ടാക്കുന്നു. കാരണം, ആത്മാവിനെ അത് സദ്വാര്‍ത്ത കൊണ്ടു സ്പര്‍ശിക്കുന്നു. അതുകൊണ്ടാണ് അതൃപ്തനായ, വിഷാദിയായ ഒരു ക്രി സ്ത്യാനി വിശ്വാസ്യതയുള്ള ക്രിസ്ത്യാനിയല്ലെന്നു പറയുന്നത്. ഈ വ്യക്തി യേശുവിനെ കുറിച്ചു പറയും, പക്ഷേ ആരും അയാളെ വിശ്വസിക്കില്ല!
(സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ പൊതുദര്‍ശനവേളയില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)