യേശുവിനെ അറിയാന്‍ ജനങ്ങളെ സഹായിക്കുക ക്രൈസ്തവരുടെ കടമ

യേശുവിനെ അറിയാന്‍ ജനങ്ങളെ സഹായിക്കുക ക്രൈസ്തവരുടെ കടമ
Published on

യേശുവിനെ അറിയാന്‍ ജനങ്ങളെ സഹായിക്കുന്നതു ക്രൈസ്തവരുടെ കടമയാണ്. സേവനത്തിലൂടെയും സ്‌നേഹത്തിലൂടെയും നമ്മുടെ ജീവിതങ്ങളെ ദാനമായി നല്‍കാതെ ഇതു ചെയ്യാന്‍ നമുക്കു സാധിക്കുകയുമില്ല. ധാരാളമാളുകള്‍ ക്രിസ്തുവിനെ 'കാണാന്‍', അവിടുത്തെ അറിയാന്‍ ആഗ്രഹിക്കുന്നുണ്ട്. ക്രൈസ്തവരായ നമ്മുടെ ഉത്തരവാദിത്വം എത്ര വലുതാണെന്ന് ഇതില്‍ നിന്നും നാം മനസ്സിലാക്കുന്നു. സാക്ഷ്യത്തിന്റെ ജീവിതം നയിച്ചുകൊണ്ടാണ് ഇതിനോടു നാം പ്രതികരിക്കേണ്ടത്.

സേവനത്തില്‍ സ്വന്തം ജീവിതം സമര്‍പ്പിക്കുക എന്നാല്‍ സ്‌നേഹത്തിന്റെ വിത്തുകള്‍ വിതക്കുക എന്നാണര്‍ത്ഥം. പൊള്ളയായ വാക്കുകളിലൂടെയല്ല മൂര്‍ത്തവും ലളിതവും ധീരവുമായ പ്രവൃത്തികളിലൂടെയാണ് ഇതു ചെയ്യേണ്ടത്. സൈദ്ധാന്തിക വാചാടോപങ്ങളല്ല, സ്‌നേഹകര്‍മ്മങ്ങളാണ് ആവശ്യം.

ഗോതമ്പുമണി നിലത്തു വീണ് അഴുകുന്നില്ലെങ്കില്‍ അതു ഫലമണിയുകയില്ല എന്നു യേശു നമ്മെ പഠിപ്പിച്ചു. നിറയെ ഫലമണിയുന്നതിനു വേണ്ടി മരിക്കാന്‍ സന്നദ്ധമായ ഒളിഞ്ഞിരുന്ന വിത്താണു താനെന്ന്, തന്നെ കണ്ടെത്താന്‍ ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരോടും യേശു പറയുന്നു. തുടര്‍ന്നു തന്റെ കൃപയാല്‍ നമ്മെയും അവിടുന്നു ഫലമണിയിക്കുന്നു. തെറ്റിദ്ധാരണകളും പീഢനങ്ങളും പുരോഹിത സദാചാരവാദവും ആചാരാനുഷ്ഠാനങ്ങളും മൂലം ഊഷരമായിരിക്കുന്ന മണ്ണില്‍ പോലും ഫലം പുറപ്പെടുവിക്കാന്‍ അവനു സാധിക്കും.

(ത്രികാലപ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org