വിവാഹവും തിരുപ്പട്ടവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു

വിവാഹവും തിരുപ്പട്ടവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു

ദൈവത്തിന്റെ സ്‌നേഹകൂട്ടായ്മയില്‍ നമ്മെ ഐക്യപ്പെടുത്തുകയും അങ്ങനെ ദൈവപുത്രത്വത്തിന്റെയും നമ്മുടെ പരസ്പര സാഹോദര്യത്തിന്റെയും മനോഹാരിത കണ്ടെത്താന്‍ നമ്മെ പ്രാപ്തരാക്കുകയുമാണ് ദൈവത്തിന് നമ്മെ സംബന്ധിച്ചുള്ള സ്വപ്നം. വിശ്വാസം, എല്ലാത്തിലുമുപരിയായി ബന്ധത്തിന്റെയും സമാഗമത്തിന്റെയും അനുഭവമാണ്.

വിവാഹമെന്ന കൂദാശയും തിരുപ്പട്ട കൂദാശയും തമ്മില്‍ അഭേദ്യബന്ധമുണ്ട്. ഇരു കൂദാശകളും സഭയാകുന്ന മൗതികഗാത്രത്തെ പടുത്തുയര്‍ത്തിക്കൊണ്ട് ദൈവസ്‌നേഹത്തെ ആവിഷ്‌ക്കരിക്കുന്നു. ഈ രണ്ടു കൂദാശകളും ഭിന്ന സരണികളിലൂടെ എന്നാല്‍ പരസ്പര പൂരകങ്ങളായി വാസ്തവത്തില്‍ പ്രതിപാദിക്കുന്നത് വിവാഹത്തെക്കുറിച്ചാണ്. ഒന്ന് ദമ്പതികളുടെ സമ്പൂര്‍ണ്ണവും അദ്വിതീയവും അഭേദ്യവുമായ സമര്‍പ്പണവും മറ്റൊന്ന് സഭയ്ക്കുവേണ്ടിയുള്ള വൈദികന്റെ ജീവിതസമര്‍പ്പണവും. ഇവ രണ്ടും ദൈവത്തിന് നമ്മോടുള്ള സ്‌നേഹത്തിന്റെ അടയാളമാണ്.

പുത്തന്‍ മാനവികതയ്ക്ക് ജന്മമേകുന്നതിനുള്ള മാര്‍ഗം അഴിമതിയിലും സ്വാര്‍ത്ഥതയിലുമല്ല, പ്രത്യുത, ഉപവിയുടെ ഫലമായ സാഹോദര്യത്തിലാണ് അധിഷ്ഠിതമായിരിക്കുന്നത് എന്ന് പ്രഘോഷിക്കാന്‍ യേശു നമ്മെ അയയ്ക്കുന്നത് അതുകൊണ്ടുതന്നെയാണ്. വാസ്തവത്തില്‍ ബന്ധങ്ങളിലൂടെ, സര്‍വോ പരി, ബന്ധങ്ങളുടെ സൗന്ദര്യത്തിന് സാക്ഷ്യമേകുന്നതിലൂടെ സുവിശേഷത്തിന്റെ സമ്പന്നതയ്ക്ക് സാക്ഷ്യമേകാനും ഓരോ സൃഷ്ടിയോടും ദൈവത്തിനുള്ള സ്‌നേഹം ആവിഷ്‌ക്കരിക്കാനും സാധിക്കും.

(ഒരു ദമ്പതീസംഘടനയുടെ അംഗങ്ങളോടു നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org