നിത്യതയില്‍ നിക്ഷേപിക്കുക, നന്മ ഒരിക്കലും നഷ്ടമാകുന്നില്ല

നിത്യതയില്‍ നിക്ഷേപിക്കുക, നന്മ ഒരിക്കലും നഷ്ടമാകുന്നില്ല

ബുദ്ധിമുട്ടേറിയ ഒരു തീരുമാനമെടുക്കേണ്ടി വരുമ്പോള്‍ ''നിത്യതയുടെ കവാടത്തില്‍'' ക്രിസ്തുവിനു മുമ്പില്‍ നില്‍ക്കുന്നതു സങ്കല്‍പിക്കുക. എന്നിട്ടു തീരുമാനിക്കുക. ഇത് എളുപ്പമായിരിക്കില്ല. ഉടന്‍ തീരുമാനത്തിലെത്താനും കഴിഞ്ഞെന്നു വരില്ല. പക്ഷേ അതായിരിക്കും ശരിയായ തീരുമാനം. അതുറപ്പാണ്.

സഹോദരങ്ങളേ, ആലോചിക്കുക. നാം എന്തിലാണു നമ്മുടെ ജീവിതം നിക്ഷേപിക്കുന്നത്? പണവും വിജയവും രൂപഭംഗിയും ആരോഗ്യവും പോലെ കടന്നു പോകുന്ന കാര്യങ്ങളിലാണോ? നമ്മുടെ സമയം വരുമ്പോള്‍ നമുക്കിതെല്ലാം ഉപേക്ഷിച്ചു പോകേണ്ടി വരും. ഈ ലോകവും അതിലുള്ള സകലതും കടന്നു പോകും. സ്‌നേഹം മാത്രമായിരിക്കും നിലനില്‍ക്കുക. അതു മാത്രമാണ് ആത്യന്തികമായിട്ടുള്ളത്.

പാറമേല്‍ ഭവനം പണിയുന്നവനാണു വിശ്വസ്തനായ ശിഷ്യനെന്നു ക്രിസ്തു പറഞ്ഞു. ദൈവത്തിന്റെ വചനമാണു പാറ. ജീവിതത്തിന്റെ സുസ്ഥിരമായ അടിത്തറയാണു വചനം.

നന്മ ചെയ്യുന്നവന്‍ നിത്യതയില്‍ നിക്ഷേപിക്കുന്നു. നന്മ ചെയ്യുന്നവന്‍ വാര്‍ത്ത സൃഷ്ടിക്കുകയോ തങ്ങളുടെ സത്പ്രവൃത്തികളുടെ പേരില്‍ എന്തെങ്കിലും അംഗീകാരങ്ങള്‍ നേടുകയോ ചെയ്യുന്നില്ല. പക്ഷേ അവര്‍ ചെയ്യുന്നതൊന്നും നഷ്ടമായി തീരുകയില്ല. കാരണം നന്മ ഒരിക്കലും നഷ്ടപ്പെടുന്നില്ല, അത് എക്കാലത്തേയ്ക്കും നിലനില്‍ക്കുന്നു.

(ത്രികാലപ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org