ക്രൈസ്തവര്‍ അഴിമതിയോടു നിസംഗത പുലര്‍ത്തരുത്

ക്രൈസ്തവര്‍ അഴിമതിയോടു നിസംഗത പുലര്‍ത്തരുത്

സുവിശേഷകാലത്തെന്ന പോലെ ഇന്നു നമ്മുടെ ലോകത്തിലും അഴിമതിയുടെ കഥകളുണ്ടാകുന്നുണ്ട്. സത്യസന്ധമല്ലാത്ത സ്വഭാവം, അന്യായമായ നയങ്ങള്‍, വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും തീരുമാനങ്ങളെ നയിക്കുന്ന സ്വാര്‍ത്ഥത തുടങ്ങി നിരവധി കാര്യങ്ങളുണ്ട്. ഇവിടെയെല്ലാം കാര്യങ്ങളെ അതിന്റെ വഴിക്കു വിടാന്‍ അനുവദിക്കപ്പെട്ടവരല്ല ക്രിസ്ത്യാനികള്‍. നേരെമറിച്ച്, സുവിശേഷത്തിന്റേതായ വിവേകത്തോടെയും കൗശലത്തോടെയും നന്മ ചെയ്യണം.

പ്രതിസന്ധികളുണ്ടാകുമ്പോള്‍ പരാതികളുന്നയിക്കുകയും ഇരകളുടെ വേഷമെടുക്കുകയും ചെയ്യുന്നതിനു പകരം ബുദ്ധിയുപയോഗിക്കുകയും യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയാനുള്ള ജാഗ്രത പുലര്‍ത്തുകയും നല്ല പരിഹാരങ്ങള്‍ കണ്ടെത്താനായി ക്രിയാത്മകമായി ഇടപെടുകയും വേണം. വ്യക്തിപരവും സാമൂഹ്യവുമായ പ്രതിസന്ധികളില്‍ മാത്രമല്ല, സഭയിലെ പ്രതിസന്ധികളിലും ഇതേ സമീപനമാണു വേണ്ടത്.

(സെ.പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാലപ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org