ഭിന്നശേഷിക്കാരെ സമൂഹത്തില്‍ ഉള്‍ച്ചേര്‍ക്കണം

ഭിന്നശേഷിക്കാരെ സമൂഹത്തില്‍ ഉള്‍ച്ചേര്‍ക്കണം

ഭിന്നശേഷിയുള്ള വ്യക്തികള്‍ സഭയിലും സമൂഹത്തിലും പൂര്‍ണതോതില്‍ പങ്കാളികളാകുന്നതി നുള്ള തടസ്സങ്ങളെല്ലാം നീക്കം ചെയ്യണം. എല്ലാത്തരം ഭിന്നശേഷിക്കാരുടെയും വിദ്യാഭ്യാസം, തൊഴില്‍, സാമൂഹ്യാവസരങ്ങള്‍ എന്നിവ ഉറപ്പാക്കുക സുപ്രധാനമാണ്. ഒരു മെച്ചപ്പെട്ട സമൂഹം പടുത്തുയര്‍ത്തുന്നതിനുള്ള വെല്ലുവിളിയും അവസരവുമാണ് ഭിന്നശേഷി നമുക്കു മുമ്പിലുയര്‍ത്തുന്നത്.

ഭിന്നശേഷിയുടെ വിവിധ വശങ്ങളെക്കുറിച്ചു ള്ള അവബോധം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. മുന്‍വിധികള്‍ ഇല്ലാതാക്കാനും ഓരോ വ്യക്തിയുടെയും അന്തസ്സിന്റെ അടിസ്ഥാനത്തിലുള്ള ഉള്‍ക്കൊള്ളലിന്റെ സംസ്‌കാരം വളര്‍ത്താനും ഇതാവശ്യമാണ്. കോവിഡ് ഗുരുതരമായ ആഘാതമാണ് ഭിന്നശേഷിക്കാരില്‍ ഏല്‍പിച്ചത്. യുക്രെയിനിലെ യുദ്ധത്തിലും ഏറ്റവും ബുദ്ധിമുട്ടുകള്‍ നേരിടുന്ന ത് ഭിന്നശേഷിക്കാരായിരിക്കും. പലപ്പോഴും ബലഹീനരും പ്രയോജനശൂന്യരുമായി മുദ്ര കുത്തപ്പെടുന്ന ഭിന്നശേഷിക്കാര്‍ വാസ്തവത്തില്‍ സമൂഹത്തിനുള്ള വലിയ നിധിയാണ്.

(ലോക ഓട്ടിസം ദിനാചരണത്തോടനുബന്ധിച്ചു തന്നെ സന്ദര്‍ശിച്ച ഭിന്നശേഷിക്കാരോടു നടത്തിയ പ്രസംഗത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org