അംഗപരിമിതരെ അംഗീകരിക്കുന്ന സമൂഹത്തെ വളര്‍ത്തിയെടുക്കണം

അംഗപരിമിതരെ അംഗീകരിക്കുന്ന സമൂഹത്തെ വളര്‍ത്തിയെടുക്കണം

Published on

നീതിയും ഐക്യദാര്‍ഢ്യവും പുലരുന്ന ഒരു സമൂഹത്തിന്റെ നിര്‍മ്മാണത്തിനായി നാം യത്‌നിക്കണം. അംഗപരിമിതര്‍ ഉള്‍പ്പെടെ എല്ലാ മനുഷ്യരുടെയും അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതും കുറവുകളുള്ള മനുഷ്യരെ സ്വാഗതം ചെയ്യാന്‍ തയ്യാറാകുന്നതുമായ ഒരു സാമൂഹ്യ വ്യവസ്ഥിതി വളര്‍ത്തിയെടുക്കുന്നതിനും നാം പരിശ്രമിക്കണം.

അംഗപരിമിതരായ മനുഷ്യരെ കൂടി ഉള്‍ക്കൊള്ളുന്ന ഒരു സമൂഹത്തിന്റെ വളര്‍ച്ച എന്നത് മനുഷ്യാന്തസിനെക്കുറിച്ചുള്ള കത്തോലിക്കാസഭയുടെ കാഴ്ചപ്പാടിനോടു ചേര്‍ന്നുപോകുന്ന ഒരു ചിന്തയാണ്. എല്ലാ സമൂഹങ്ങളിലും വളര്‍ന്നുവരേണ്ട ഒരു മൂല്യമാണിത്. മെച്ചപ്പെട്ട ഒരു ആഗോള മാനവകുടുംബത്തിന്റെ വളര്‍ച്ചയ്ക്ക് ഇത് ആവശ്യമാണ്.

അംഗപരിമിതരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതി അന്താരാഷ്ട്ര സമൂഹത്തിന്റെ ഒരു പ്രധാന ലക്ഷ്യമായിരിക്കണം. അതുവഴി എല്ലാവര്‍ക്കും തുല്യ അന്തസ്സ് ഉറപ്പാക്കാന്‍ കഴിയണം.

ശാരീരികവും സാമൂഹികവും സാംസ്‌കാരികവും മതപരവുമായ മതിലുകളും തടസങ്ങളും ഇല്ലാത്തതും ഏവര്‍ക്കും അവരുടെ കഴിവുകള്‍ സമൂഹത്തിന്റെ പൊതു നന്മയ്ക്കായി ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ ഒരു സാഹചര്യമാണ് ഇവിടെ സംജാതമാകേണ്ടത്. അംഗപരിമിതര്‍ക്ക് അവശ്യസേവനങ്ങള്‍ ഉറപ്പാക്കുക എന്നത് മാത്രമാകരുത് നമ്മുടെ ലക്ഷ്യം. മറിച്ച് അവര്‍ക്ക് സാമൂഹ്യനീതി ലഭ്യമാക്കണം.

അപ്രകാരമാണ് ഒരു മെച്ചപ്പെട്ട സമൂഹം വളര്‍ന്നുവരേണ്ടത്. സാങ്കേതികവിദ്യയുടെ വളര്‍ച്ച സമത്വപൂര്‍ണ്ണവും പൊതുനന്മ ലക്ഷ്യമാക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വിവേകപൂര്‍വം വിനിയോഗിക്കണം.

  • (ജി 7 രാജ്യങ്ങളുടെ ഉച്ചകോടിക്ക് എത്തിയവരോട് ഒക്‌ടോബര്‍ 17 ന് വത്തിക്കാനില്‍ ചെയ്ത പ്രസംഗത്തില്‍ നിന്നും)

logo
Sathyadeepam Online
www.sathyadeepam.org