പുതുവര്‍ഷത്തില്‍ പ. മറിയത്തിന്റെ സഹായത്തോടെ ആത്മീയമായി വളരുക

പുതുവര്‍ഷത്തില്‍ പ. മറിയത്തിന്റെ സഹായത്തോടെ ആത്മീയമായി വളരുക
Published on

പ. കന്യകാമറിയത്തിന്റെ സഹായത്തോടെ മാനവീകമായും ആത്മീയമായും വളരാന്‍ പുതുവര്‍ഷത്തില്‍ ശ്രമിക്കുക. പ. മാതാവിന്റെ മാതൃസഹജമായ കരുതല്‍ ലോകസമാധാനത്തെ പടുത്തുയര്‍ത്താന്‍ നമ്മെ സഹായിക്കുന്നു. വിദ്വേഷവും വിഭാഗീയത യും മറികടക്കാനുള്ള ഒരു സമയമായിരിക്കണം പുതുവര്‍ഷം. സൃഷ്ടിജാലത്തിനും ഇതര മനുഷ്യര്‍ ക്കും കരുതലേകാന്‍ പുതുവര്‍ഷത്തെ ഉപയോഗപ്പെടുത്തുക. സമാധാനം സ്ഥാപിക്കുക.
തന്റെ പുത്രനെ കരങ്ങളിലെടുക്കുകയും സംരക്ഷിക്കുകയും ചെയ്തതു പോലെ നമ്മെയും തന്റെ കരങ്ങളിലെടുത്തു സംരക്ഷിക്കാന്‍ പ. മാതാവ് ആഗ്രഹിക്കുന്നു. തന്റെ പുത്രനായ യേശുവിനെ നോക്കിയതു പോലെ തന്നെയാണ് നമ്മെയും പ. മറിയം നോക്കുന്നത്. സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ഒരു വര്‍ഷമാകും 2021 എന്നു നാമെല്ലാവരും ഉറപ്പാക്കണം. പ്രത്യാശയും വിശ്വാസവും നിറഞ്ഞ ഒരു വര്‍ഷമായിരിക്കട്ടെ ഇത്. ഈ വര്‍ഷത്തെ ദൈവമാതാവായ നമ്മുടെ അമ്മയ്ക്കു നമുക്കു സമര്‍പ്പിക്കാം.
മറ്റുള്ളവരുടെ പ്രശ്‌നങ്ങളില്‍ താത്പര്യമെടുക്കുന്നതും അവരുടെ ആകുലതകള്‍ പങ്കു വയ്ക്കുന്നതും അത്യാവശ്യമാണെന്നു നമ്മെ പഠിപ്പിച്ച ഒരു വര്‍ഷമാണു കടന്നുപോയത്. ഈ സമീപനമാണ് സമാധാനം സൃഷ്ടിക്കുന്നത്. സമാധാനസ്ഥാപനത്തിനു വിളിക്കപ്പെട്ടിരിക്കുന്നവരാ ണു നാമോരോരുത്തരും. നാം ഇതിനോട് ഉദാസീനരായിക്കൂടാ. നാം ജീവിക്കുന്ന എല്ലാ സ്ഥലങ്ങളി ലും ഓരോ ദിനവും സമാധാനം സംഭവിപ്പിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. സമാധാനം നമ്മില്‍ തന്നെ ആരംഭിക്കണം. നമ്മുടെ ഹൃദയങ്ങളില്‍ നമ്മളുമായി തന്നെ നാം സമാധാനത്തിലായിരിക്കണം.
(ദൈവമാതാവിന്റെ തിരുനാളും ലോകസമാധാനദിനവുമായിരുന്ന ജനുവരി ഒന്നിനു ത്രികാലപ്രാര്‍ത്ഥനയ്ക്കിടെ നല്‍കിയ സന്ദേശത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org