യേശുക്രിസ്തു നമ്മുടെ വിശപ്പുകള്‍ ശമിപ്പിക്കും

യേശുക്രിസ്തു നമ്മുടെ വിശപ്പുകള്‍ ശമിപ്പിക്കും

ദൈവം നമ്മുടെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റുകയും ആനന്ദം കൊണ്ടു നിറയ്ക്കുകയും ചെയ്യുമെന്ന് ഓര്‍ക്കാനുള്ള സമയമാണ് ദിവ്യകാരുണ്യതിരുനാള്‍. അതേസമയം ദിവ്യകാരുണ്യം നമ്മെ പ്രവൃത്തിയിലേയ്ക്കു നയിക്കുകയും ചെയ്യണം. അപരനെ പരിചരിക്കുന്നതില്‍ നിന്നു നമ്മുടെ ദിവ്യാകാരുണ്യാരാധനയെ നമുക്കു വിലയിരുത്താനാകും.

ഭക്ഷണത്തിനു വേണ്ടിയുള്ള വിശപ്പ് നമുക്കു ചുറ്റുമുണ്ട്. പക്ഷേ അതോടൊപ്പം കൂട്ടിനു വേണ്ടിയും സമാശ്വാസത്തിനും സൗഹാര്‍ദ്ദത്തിനും നല്ല നര്‍മ്മത്തിനും ശ്രദ്ധയ്ക്കും സുവിശേഷത്തിനും വേണ്ടിയുള്ള വിശപ്പുകള്‍ കൂടിയുണ്ട്. ദിവ്യകാരുണ്യ അപ്പത്തില്‍ നാം കാണുന്നത് നമ്മുടെ ആവശ്യങ്ങളോടുള്ള ക്രിസ്തുവിന്റെ കരുതലും ഒപ്പം നമുക്കൊപ്പമുള്ളവര്‍ക്കായി അതേപോലെ ചെയ്യാനുള്ള അവിടുത്തെ ക്ഷണവുമാണ്. നാം മറ്റുള്ളവരെ തീറ്റിപ്പോറ്റേണ്ടതുണ്ട്.

ദിവ്യകാരുണ്യത്തെ അവ്യക്തവും പ്രഭാപൂരിതവും സുഗന്ധപൂര്‍ണവും എന്നാല്‍ അനുദിനജീവിതത്തില്‍ നിന്നകന്നു നില്‍ക്കുന്നതുമായ ഒന്നായി കാണുകയെന്ന അപകടം ചിലപ്പോഴുണ്ട്. യഥാര്‍ത്ഥത്തില്‍ ഏറ്റവും അടിസ്ഥാനപരമായതുള്‍പ്പെടെ നമ്മുടെ ജീവിതത്തിന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നവനാണു ദൈവം. ദിവ്യകാരുണ്യത്തില്‍ കര്‍ത്താവിന്റെ ഈ മൂര്‍ത്തമായ കരുതല്‍ നമുക്കു അനുഭവിക്കാം. ക്രിസ്തുവിന്റെ ശരീരരക്തങ്ങള്‍ വിശ്വാസത്തോടെ സ്വീകരിക്കുന്നവര്‍ ഭക്ഷിക്കുക മാത്രമല്ല തൃപ്തരാകുകയും ചെയ്യുന്നുണ്ട്. ക്രിസ്തുവിന്റെ ശരീരരക്തങ്ങളില്‍ നാം അവിടുത്തെ സാന്നിദ്ധ്യം കാണുന്നു, അവിടുന്നു നമുക്കോരോരുത്തര്‍ക്കും വേണ്ടി നല്‍കിയ ജീവനെ കാണുന്നു. നമുക്കു മുന്നോട്ടു പോകാനുള്ള സഹായം നല്‍കുക മാത്രമല്ല അവിടുന്ന് ചെയ്തത്, തന്നെത്തന്നെ നമുക്കു നല്‍കി, നമ്മുടെ സഹയാത്രികനായി, നാം ഏകാകികളായിരിക്കുമ്പോള്‍ അവിടുന്നു നമ്മെ സന്ദര്‍ശിക്കുന്നു, നമ്മുടെ തീക്ഷ്ണത മടക്കിനല്‍കുന്നു.

(സെ.പീറ്റേഴ്‌സ് അങ്കണത്തില്‍ മധ്യാഹ്നപ്രാര്‍ത്ഥനയ്ക്കിടെ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org