മാനവസാഹോദര്യമാണു നമ്മുടെ നൂറ്റാണ്ടിന്റെ വെല്ലുവിളി

മാനവസാഹോദര്യമാണു നമ്മുടെ നൂറ്റാണ്ടിന്റെ വെല്ലുവിളി

നാം സഹോദരങ്ങളാകണം. ഇല്ലെങ്കില്‍ എല്ലാം നശിക്കുമെന്നു ഞാന്‍ പറഞ്ഞുകൊള്ളട്ടെ. മാനവസാഹോദര്യമാണ് നമ്മുടെ നൂറ്റാണ്ട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സഹായഹസ്തം നീട്ടുക എന്നതാണ് സാഹോദര്യത്തിന്റെ അര്‍ത്ഥം. ആദരവെന്നാണ് സാഹോദര്യത്തിന്റെ അര്‍ത്ഥം. തുറന്ന ഹൃദയത്തോടെ ശ്രവിക്കുക എന്നാണ് സാഹോദര്യത്തിന്റെ അര്‍ത്ഥം. നമ്മുടെ ബോദ്ധ്യങ്ങള്‍ സംരക്ഷിക്കുക എന്നും സാഹോദര്യം അര്‍ത്ഥമാക്കുന്നു. കാരണം, ഒരാള്‍ക്കു സ്വന്തം ബോദ്ധ്യങ്ങള്‍ ബലികഴിക്കേണ്ടി വരുന്നുവെങ്കില്‍ അവിടെ യഥാര്‍ത്ഥ സാഹോദര്യമില്ല.
സഹോദരങ്ങളില്ലാത്ത ലോകം ശത്രുക്കളുടെ ലോകമാണ്. ഇത് ഞാന്‍ അടിവരയിട്ടു പറയാന്‍ ആഗ്രഹിക്കുന്നു. സഹോദരങ്ങള്‍ സഹോദരങ്ങളല്ലെന്നു പറയാന്‍ നമുക്കു സാധിക്കില്ല. ശത്രുക്കളാകാന്‍ നാം പരസ്പരം യുദ്ധം ചെയ്തുകൊണ്ടിരിക്കണം എന്നില്ല. പരസ്പരം അവഗണിക്കുന്നതു തന്നെ ശത്രുതയാണ്. സാഹോദര്യ മുള്ള ഹൃദയത്തോടെ മാത്രമേ നമുക്കു സമാധാനം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ.

(അന്താരാഷ്ട്ര മാനവ സാഹോദര്യദിനാഘോഷത്തിന്റെ ഭാഗമായി ഐക്യരാഷ്ട്ര സഭ നടത്തിയ ഓണ്‍ലൈന്‍ സമ്മേളനത്തില്‍ ചെയ്ത പ്രസംഗത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org