വൃദ്ധരുടെ സ്‌നേഹം ഊര്‍ജവും പ്രത്യാശയും പകരുന്നു

വൃദ്ധരുടെ സ്‌നേഹം ഊര്‍ജവും പ്രത്യാശയും പകരുന്നു
Published on

വൃദ്ധജനങ്ങളുടെ സ്‌നേഹം നമുക്ക് ഊര്‍ജവും പ്രത്യാശയും ആശ്വാസവും പ്രദാനം ചെയ്യുന്നു. വൃദ്ധര്‍ക്ക് ദൈവത്തിലുള്ള ഗാഢമായ വിശ്വാസ ത്തിന്റെ അടയാളങ്ങള്‍ നമ്മെ ധൈര്യപ്പെടുത്തുന്നു.

നമ്മളിലെ ബാഹ്യമനുഷ്യര്‍ ക്ഷയിച്ചു കൊണ്ടിരി ക്കുകയാണെങ്കിലും ആന്തരിക മനുഷ്യര്‍ അനുദിനം നവീകരിക്കപ്പെടുന്നു എന്ന് അവര്‍ നമ്മെ ഓര്‍മ്മി പ്പിക്കുന്നു. വൃദ്ധര്‍ പ്രത്യാശയുടെ അടയാളങ്ങളാണ്. വാര്‍ദ്ധക്യത്തില്‍ എത്തിയവര്‍ക്കും പ്രത്യാശ പുലര്‍ത്താന്‍ സാധിക്കും.

സഭയുടെയും ലോകത്തിന്റെയും ജീവിതം വാസ്തവത്തില്‍ തലമുറകളുടെ തുടര്‍ച്ചയിലൂടെ മാത്രമേ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. പ്രായാധിക്യം ഉള്ള ഒരാളെ ആശ്ലേഷിക്കുമ്പോള്‍ അത് ചരിത്രം വര്‍ത്തമാനകാലത്തില്‍ ഒതുങ്ങുന്നില്ലെന്നും നുറുങ്ങു ബന്ധങ്ങളില്‍ അവസാനിക്കുന്നില്ലെന്നും മനസ്സിലാക്കാന്‍ നമ്മെ സഹായി ക്കുന്നു.

വൃദ്ധരോടൊപ്പം വിമോചനത്തിലും ഏകാന്തതയിലും പരിത്യക്താവസ്ഥയിലും നിന്നുള്ള വിമോചനം ജീവിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവ രാണ് എല്ലാവരും. ഇത്രയും സുപ്രധാനവും സമ്പന്നവുമായ ഒരു വിഭാഗത്തെ മിക്കപ്പോഴും പാര്‍ശ്വവല്‍ക്കരിക്കുകയും വിസ്മരിക്കുകയും ചെയ്യുന്നത് ശീലമാക്കിയിരിക്കുകയാണ് നമ്മുടെ സമൂഹങ്ങള്‍.

ഏതു പ്രായത്തിലും പ്രത്യാശയുടെ അടയാളങ്ങള്‍ ആയിരിക്കാന്‍ നമുക്ക് കഴിയട്ടെ.

  • (ജൂലൈ 27 ലെ വയോജന ദിനാചരണത്തിന് മുന്നോടിയായി ജൂലൈ 10 ന് പുറപ്പെടുവിച്ച സന്ദേശത്തില്‍ നിന്നും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org