പ്രത്യാശ ദൈവത്തില്‍ നിന്നുള്ള പ്രത്യക്ഷ ദാനം

പ്രത്യാശ ദൈവത്തില്‍ നിന്നുള്ള പ്രത്യക്ഷ ദാനം

ക്രൈസ്തവര്‍ക്ക് പ്രത്യാശ ലഭിച്ചിരിക്കുന്നത് അവരുടെ യോഗ്യതയാലല്ല. അവര്‍ ഭാവിയില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അതു ക്രിസ്തു അവര്‍ക്കുവേണ്ടി മരിക്കുകയും ഉയിര്‍ക്കുകയും തന്റെ ആത്മാവിനെ നമുക്കു നല്‍കുകയും ചെയ്തതുകൊണ്ടാണ്. പ്രത്യാശയെ ഒരു ദൈവീകനന്മയായി നാം വിശേഷിപ്പിക്കുന്നു. അത് നമ്മില്‍ നിന്ന് ഉണ്ടാകുന്നതല്ല. നാം നമ്മെത്തന്നെ വിശ്വസിപ്പിക്കുന്നതല്ല; മറിച്ച്, ദൈവത്തില്‍ നിന്നുള്ള ഒരു ദാനമാണ്.

പ്രത്യാശ ക്രൈസ്തവരുടെ അനുദിന ജീവിതത്തില്‍ മുഖ്യപങ്കു വഹിക്കുന്നു. നമ്മുടെ ഹൃദയത്തില്‍ ഉയര്‍ന്ന അസ്തിത്വപരമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് പ്രത്യാശ. നാം ആരായിത്തീരും, എന്താണ് നമ്മുടെ യാത്രയുടെ ഉദ്ദേശ്യം, ലോകത്തിന്റെ ഭാവി തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പ്രത്യാശയാണ് ഉത്തരം നല്‍കുന്നത്. പ്രത്യാശയുടെ അഭാവം ദുഃഖം സൃഷ്ടി ക്കുന്നു. അത് തമ്മില്‍ ശൂന്യതാബോധം ഉണ്ടാക്കുന്നു. ജീവിതത്തിന് അര്‍ത്ഥമില്ലെന്ന് കരുതാന്‍ നാം പ്രേരിതരാകുന്നു. ഇത് ക്രിസ്തുവിരുദ്ധമാണ്. പ്രത്യാശയില്ലെങ്കില്‍ മറ്റെല്ലാ നന്മകളും തകരുകയും ചാരമായിത്തീരുകയും ചെയ്യും.

'നിഷേധാത്മകമായ ഗൃഹാതുരത' പ്രത്യാശയ്‌ക്കെതിരായ പാപമാണ്. ഭൂതകാലത്തിന്റെ സന്തോഷം എന്നേക്കുമായി കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു എന്ന് അപ്പോള്‍ നാം ചിന്തിക്കും.

ദൈവം എല്ലാം ക്ഷമിക്കുന്നു. എല്ലായ്‌പ്പോഴും ക്ഷമിക്കുന്നു. അതിനാല്‍ ഈ ക്രൈസ്തവ നന്മ ഇന്ന് ലോകത്തിന് ഏറെ ആവശ്യമായിരിക്കുന്നു. പ്രത്യാശ ക്ഷമയുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. ക്ഷമാപൂര്‍ണ്ണരായ മനുഷ്യരാണ് നന്മയുടെ സ്രഷ്ടാക്കള്‍. അവര്‍ നിരന്തരമായി സമാധാനം ആഗ്രഹിക്കുന്നു. പ്രത്യാശയാല്‍ പ്രചോദിതരായവര്‍ ഇരുണ്ട രാത്രികളിലൂടെ കടന്നുപോകാന്‍ ക്ഷമയുള്ളവരായിരിക്കും.

  • (മെയ് എട്ടിന് പൊതു ദര്‍ശന വേളയില്‍ നല്‍കിയ സന്ദേശത്തില്‍ നിന്നും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org