പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളെ ആയുധമുക്തമാക്കുന്നു, ശാന്തി നിറയ്ക്കുന്നു

പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളെ ആയുധമുക്തമാക്കുന്നു, ശാന്തി നിറയ്ക്കുന്നു
Published on

യേശു നമുക്കു വാഗ്ദാനം ചെയ്തിട്ടുള്ള സമാധാനമെന്നത് പരിശുദ്ധാത്മാവാണ്. യേശുവിന്റെ അതേ ആത്മാവ്. നമുക്കുള്ളിലെ ദൈവസാന്നിദ്ധ്യവും ദൈവത്തിന്റെ സമാധാനശക്തിയുമാണ് അത്. ആ പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളെ ആയുധമുക്തമാക്കുകയും ഹൃദയത്തില്‍ ശാന്തി നിറയ്ക്കുകയും ചെയ്യുന്നു. അപരനെ ആക്രമിക്കാനുള്ള പ്രലോഭനങ്ങളെ അതു അണച്ചുകളയുന്നു. നമുക്കു ചുറ്റുമുള്ളത് സഹോദരങ്ങളാണ്, പ്രതിബന്ധങ്ങളോ ശത്രുക്കളോ അല്ല എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ക്ഷമിക്കാനും വീണ്ടും ആരംഭിക്കാനുമുള്ള ശക്തി നമുക്കു നല്‍കുന്നതു പരിശുദ്ധാത്മാവാണ്. നമ്മുടെ സ്വന്തം ശക്തി കൊണ്ടു മാത്രം നമുക്കു ഇതു സാധിക്കില്ല. അവനോടും അവന്റെ ആത്മാവോടും കൂടിയാണ് നാം സമാധാനത്തിന്റെ മനുഷ്യരായി മാറുന്നത്. നമ്മിലില്ലാത്ത സമാധാനം മറ്റുള്ളവര്‍ക്കു കൊടുക്കാന്‍ നമുക്കു സാധിക്കില്ല. ഒരു വ്യക്തി സമാധാനത്തിലല്ലെങ്കില്‍ മറ്റൊരാള്‍ക്ക് അതു കൊടുക്കാന്‍ അയാള്‍ക്കു സാധിക്കില്ല.

മറ്റുള്ളവരെ കേള്‍ക്കുന്നവരും തുറവിയുള്ളവരും സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നവരുമാകണം നാം. ആയിരം വാക്കുകളേക്കാളും അനേകം സുവിശേഷപ്രസംഗങ്ങളേക്കാളും ശക്തിയുള്ള ക്രിസ്തുസാക്ഷ്യമാണിത്. സമാധാനത്തിന്റെ സാക്ഷ്യം. അതിനു നമുക്കു കഴിയുന്നുണ്ടോ എന്ന് എല്ലാ ക്രൈസ്തവരും ആത്മപരിശോധന ചെയ്യണം.

(സെ. പീറ്റേഴ്‌സ് അങ്കണത്തില്‍ മദ്ധ്യാഹ്ന പ്രാര്‍ത്ഥനക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org