കുടിയേറ്റക്കാരെ ബോധപൂര്‍വം ആട്ടി അകറ്റുന്നത് ഗുരുതരമായ പാപമാണ്. കുടിയേറ്റത്തിനിടയില്‍ നിരവധി പേര്‍ സമുദ്രത്തിലും മരുഭൂമിയിലും മരിച്ചുവീഴുന്നു. ഇവയില്‍ ഭൂരിപക്ഷം മരണങ്ങളും ഒഴിവാക്കാവുന്നതാണ്.
ടുണീഷ്യയില്‍ നിന്ന് മരുഭൂമി കടക്കാനുള്ള ശ്രമത്തിനിടെ വിശപ്പുകൊണ്ടും ദാഹം കൊണ്ടും മരിച്ചുവീണ അമ്മയുടെയും കുഞ്ഞിന്റെയും പടം നമ്മളെല്ലാം കണ്ടു. ഇത് ഉപഗ്രഹങ്ങളുടെയും ഡ്രോണുകളുടെയും കാലമാണ്. എന്നിട്ടും കുടിയേറ്റക്കാരായ ഈ മനുഷ്യരെ ആരും കാണുന്നില്ല. അവരെ ഒളിപ്പിച്ചുവച്ചിരിക്കുന്നു.
ദൈവം മാത്രമാണ് അവരെ കാണുകയും അവരുടെ കരച്ചില്‍ കേള്‍ക്കുകയും ചെയ്യുന്നത്. ഇത് നമ്മുടെ നാഗരികതയുടെ ക്രൂരതയാണ്.
ഒരു കാര്യം നമ്മള്‍ എല്ലാം സമ്മതിക്കുന്നുണ്ട്. കുടിയേറ്റക്കാര്‍ കടലുകളിലോ മരുഭൂമികളിലോ മരിച്ചു വീഴരുത്.
പക്ഷേ നിയമങ്ങള്‍ കര്‍ക്കശമാക്കിയതു കൊണ്ടോ അതിര്‍ത്തികളെ സൈന്യവല്‍ക്കരിച്ചതു കൊണ്ടോ ഇത് നേടിയെടുക്കാനാകില്ല. യുദ്ധം, അക്രമം, മര്‍ദനം, പ്രകൃതിദുരന്തങ്ങള്‍ എന്നിവ മൂലം പലായനം ചെയ്യുന്ന കുടിയേറ്റക്കാര്‍ക്ക് സുരക്ഷിതവും നിയമപരവുമായ പാതകള്‍ ലഭ്യമാക്കുക മാത്രമാണ് ഇതിനു പരിഹാരം.
അവര്‍ക്ക് അഭയം കണ്ടെത്താന്‍ കഴിയണം.
(ആഗസ്റ്റ് 28 ന് സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ പൊതുദര്‍ശന വേളയില്‍ നല്‍കിയ സന്ദേശത്തില്‍ നിന്നും)