ക്ഷമിക്കപ്പെടുക എന്നത് പുനരുത്ഥാനസമാനമായ അനുഭവം

ക്ഷമിക്കപ്പെടുക എന്നത് പുനരുത്ഥാനസമാനമായ അനുഭവം

ക്ഷമിക്കപ്പെടുക എന്നത് ഇവിടെ ഇപ്പോള്‍ അനുഭവിക്കാനായാല്‍ അത് പുനരുത്ഥാനത്തോട് അടുത്തു വരുന്ന അനുഭവമാണ്. മരണത്തില്‍ നിന്നു ജീവനിലേയ്ക്കും കുറ്റബോധത്തില്‍ നിന്ന് ആനന്ദത്തിലേയ്ക്കും ഉള്ള കടന്നുപോകലാണ് അത്.

ദൈവഹിതം സാക്ഷാത്കരിക്കാനുള്ള ഏകമാര്‍ഗം എളിയവരുടെ ശക്തി സ്വീകരിക്കുക എന്നതാണ്. മനുഷ്യനേത്രങ്ങള്‍ക്കു മുമ്പില്‍ ദുര്‍ബലരും പരാജിതരുമായി കാണപ്പെടുന്നവര്‍ വാസ്തവത്തില്‍ യഥാര്‍ത്ഥ വിജയികളാണ്. കാരണം അവര്‍ മാത്രമാണു കര്‍ത്താവില്‍ പൂര്‍ണമായി വിശ്വസിക്കുകയും അവിടുത്തെ ഹിതം അറിയുകയും ചെയ്യുന്നത്. വിനയം എന്നത് സ്വയം വില കുറയ്ക്കലല്ല. നമ്മുടെ കഴിവുകളും ഒപ്പം ദുരിതങ്ങളും തിരിച്ചറിയാന്‍ നമ്മെ പ്രാപ്തരാക്കുന്ന ആരോഗ്യകരമായ യാഥാര്‍ത്ഥ്യമാണത്. വിനയാന്വിതരുടെ ശക്തി കര്‍ത്താവാണ്. തന്ത്രങ്ങളല്ല, മാനുഷികോപാധികളല്ല, ഈ ലോകത്തിന്റെ യുക്തികളല്ല, കണക്കുകൂട്ടലുകളല്ല, കര്‍ത്താവാണ്.

ജീവിതത്തില്‍ ഓരോരുത്തര്‍ക്കും ആത്മാവിന്റെ ഭൂകമ്പം അനുഭവിക്കാന്‍ കഴിയും. അത് ഒരാളെ സ്വന്തം പരിമിതികളും ദുരിതങ്ങളും ബലഹീനതകളുമായി സമ്പര്‍ക്കത്തിലാക്കുന്നു. ഇത്തരമനുഭവമുണ്ടാകുമ്പോള്‍ ഒരാള്‍ എല്ലാം നഷ്ടപ്പെട്ടവനാകാം. അതേസമയം യഥാര്‍ത്ഥ വിനയം പഠിക്കാനുള്ള അവസരവുമാകാം. ജീവിതത്തെ കയ്പുനിറഞ്ഞതാകാന്‍ ഇടയാക്കാം. അല്ലെങ്കില്‍ എളിമയും സൗമ്യതയും പഠിക്കാം.

(ലാക്വിലാ ബസിലിക്കയില്‍ വിശുദ്ധ വാതില്‍ തുറക്കുന്ന ചടങ്ങില്‍ പങ്കെടുത്തുകൊണ്ടു നടത്തിയ പ്രസംഗത്തില്‍ നിന്ന്)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org