സമാധാനരാജകുമാരന്റെ നിലവിളികള്‍ കേട്ട് മൂന്നാം ലോകമഹായുദ്ധം ഇല്ലാതാകട്ടെ

സമാധാനരാജകുമാരന്റെ നിലവിളികള്‍ കേട്ട് മൂന്നാം ലോകമഹായുദ്ധം ഇല്ലാതാകട്ടെ

സമാധാനത്തിന്റെ രാജകുമാരന്റെ നിലവിളികള്‍ ലോകനേതാക്കള്‍ ശ്രവിക്കുകയും ഉക്രെയിന്‍ യുദ്ധത്തിന് അടിയന്തിരമായ അവസാനം കുറിക്കുകയും ചെയ്യട്ടെ. മൂന്നാം ലോകമഹായുദ്ധത്തിന്റെ മറ്റ് വേദികള്‍ക്കും അവസാനമുണ്ടാകട്ടെ. ആയുധങ്ങളുടെ ഇടിമുഴക്കം ഇല്ലാതാക്കാന്‍ അധികാരമുള്ളവരുടെ മനസ്സുകളെ കര്‍ത്താവ് പ്രകാശിപ്പിക്കട്ടെ.

ബെത്‌ലേഹമില്‍ ജനിച്ച നിഷ്‌കളങ്കനായ കുഞ്ഞിന്റെ മുഖത്ത്, ലോകത്തെല്ലായിടത്തും ഉള്ള സമാധാനം കാംക്ഷിക്കുന്ന എല്ലാ കുഞ്ഞുങ്ങളുടെയും മുഖങ്ങള്‍ കാണാന്‍ നമുക്കു സാധിക്കണം. പത്തു മാസമായി തുടരുന്നു യുദ്ധത്തിന്റെ വിനാശങ്ങള്‍ മൂലം സ്വന്തം വീടുകളില്‍ നിന്നേറെയകലെ, ഇരുട്ടിലും തണുപ്പിലും ഈ ക്രിസ്മസ് കാലം കഴിച്ചുകൂട്ടുന്ന ഉക്രെയിനിലെ സഹോദരങ്ങളുടെ മുഖങ്ങള്‍ കാണണം. സമാധാനത്തിന്റെ രാജകുമാരന്റ ജനനം ലോകം ആഘോഷിക്കുമ്പോള്‍ മാനവകുലം സമാധാനത്തിന്റെ ഗുരുതരമായ ക്ഷാമം അനുഭവിക്കുകയാണ്.

ഉക്രയിനിനു പുറമെ മധ്യപൂര്‍വദേശത്തും വിശുദ്ധനാട്ടിലും മ്യാന്‍മാറിലും ആഫ്രിക്കയിലുമെല്ലാം രക്തച്ചൊരിച്ചിലുകള്‍ അവസാനിപ്പിക്കണം. വിവിധ രാജ്യങ്ങള്‍ നേരിടുന്ന രാഷ്ട്രീയവും സാമൂഹ്യവുമായ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ സന്മനസ്സുള്ള എല്ലാ ജനങ്ങളും രാഷ്ട്രീയ അധികാരികളും മുന്നോട്ടു വരണം.

(ക്രിസ്മസ് ദിനത്തില്‍ നല്‍കിയ ഉര്‍ബി എറ്റ് ഒര്‍ബി സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org