ദൈവം നമ്മുടെ ജീവിതത്തിന് അനിവാര്യമായ അപ്പം

ദൈവം നമ്മുടെ ജീവിതത്തിന് അനിവാര്യമായ അപ്പം
Published on

യേശു അപ്പമായി സ്വയം വെളിപ്പെടുത്തുന്നു. ജീവന്റെ അപ്പം എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത്? ജീവിക്കാന്‍ അപ്പം ആവശ്യമാണ്. വിശക്കുന്നവന്‍ വിശിഷ്ടവും വിലകൂടിയതുമായ ഭോജ്യമല്ല ആവശ്യപ്പെടുക. അവര്‍ അപ്പം ചോദിക്കുന്നു. ജോലിയില്ലാത്തവന്‍ വലിയ ശമ്പളം ചോദിക്കുന്നില്ല. മറിച്ച് ജോലിയാകുന്ന "അപ്പം" ചോദിക്കുന്നു. അനുദിനജീവിതത്തിന് അത്യാവശ്യമായ അപ്പമാണ് യേശു. യേശുവിനെ കൂടാതെ യാതൊന്നും നടക്കില്ല. പലതരം അപ്പങ്ങളിലൊന്നല്ല, മറിച്ച് ജീവന്റെ അപ്പമാണ് അവിടുന്ന്. അവിടുന്നില്ലാത്ത പക്ഷം നമ്മള്‍ ജീവിക്കുകയല്ല, മറിച്ച് ജീവിതം തള്ളിനീക്കുക മാത്രമാണ്. കാരണം, അവിടുന്നു മാത്രമാണ് നമ്മുടെ ആത്മാവിനെ പോഷിപ്പിക്കുന്നത്. എല്ലാവരും നിരാശപ്പെടുത്തിയാലും നാം സ്‌നേ ഹിക്കപ്പെടുന്നുവെന്ന അവബോധം നമ്മിലുണര്‍ത്തുന്നത് അവിടുന്ന് മാത്രമാണ്. സ്‌നേഹിക്കാനുള്ള കരു ത്ത് നമുക്കു നല്‍കുന്നതും ക്ഷമിക്കാനുള്ള ശക്തി നല്‍ കുന്നതും ഹൃദയശാന്തി നല്‍കുന്നതും നിത്യജീവിതം സമ്മാനിക്കുന്നതും യേശു മാത്രമാണ്. അവിടുന്ന് ജീവിതത്തിന്റെ അനിവാര്യമായ അപ്പമാണ്.

"ഞാന്‍ ജീവന്റെ അപ്പമാണ്" എന്ന പ്രയോഗം അവിടുത്തെ അസ്തിത്വവും ദൗത്യവും പൂര്‍ണമായി സംഗ്രഹിക്കുന്നു. കര്‍ത്താവിന്റെ ഈ വാക്കുകള്‍ വിശുദ്ധ കുര്‍ബാനയെന്ന ദാനത്തെകുറിച്ചുള്ള വിസ്മയം നമ്മിലുണര്‍ത്തുന്നു. ജീവന്റെ അപ്പത്തെ ആരാധിച്ചുകൊണ്ട് ഈ വിസ്മയത്തെ നമുക്കു നവീകരിക്കാം. ആരാധന ജീവിതത്തെ വിസ്മയഭരിതമാക്കുന്നു.

നമ്മുടെ ജീവിതത്തിലേക്കു കടക്കുന്നതിനു വേണ്ടിയാണ് അവിടുന്നു മനുഷ്യനായി തീര്‍ന്നത്. നമ്മുടെ ജീവിതത്തിലെ സകലകാര്യങ്ങളും അവിടുത്തേയ്ക്കു താത്പര്യമുള്ളതാണ്. സ്‌നേഹം, ജോലി, വേദനകള്‍, ആകുലതകള്‍ എന്നിങ്ങനെ അനേകം കാര്യങ്ങള്‍ നമുക്ക് അവിടുത്തോടു പറയാന്‍ കഴിയും. യേശുവിനോടു നമുക്ക് എല്ലാം പറയാം. കാരണം, അവിടുന്നു നമ്മളുമായി ഉറ്റബന്ധം ആഗ്രഹിക്കുന്നു.

(സെ. പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാലപ്രാര്‍ത്ഥന യ്ക്കിടെ നല്‍കിയ സന്ദേശത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org