
'എനിക്ക് വിശന്നു നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു; എനിക്ക് ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു.' എന്ന (മത്താ. 25:35) ഈശോയുടെ തിരുവചനങ്ങളിലൂടെ ഈ ലോകത്തില്‍ തന്റെ സാന്നിധ്യം തിരിച്ചറിയാനുള്ള മാനദണ്ഡവും, അന്ത്യവിധിയില്‍ തന്റെ രാജ്യത്തിന്റെ പരമമായ സന്തോഷത്തിലേക്ക് പ്രവേശിക്കുവാന്‍ വേണ്ട നിബന്ധനയും കര്‍ത്താവ് നമുക്ക് നല്‍കുന്നു. ആരംഭം മുതല്‍ സഭ ഈ ക്രിസ്തുമൊഴികളെ ഗൗരവമായി സ്വീകരിക്കുകയും ഉപവി പ്രവര്‍ ത്തനങ്ങളെ സഭാ സ്വത്വത്തിന്റെ അടിസ്ഥാന ഘടകമായി സഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രകട മാക്കുകയും ചെയ്തു. കൂട്ടായ്മ, ആരാധനാക്രമം, സേവനം, സാക്ഷ്യം എന്നീ നാല് തൂണുകളില്‍ ഉറച്ചുനില്‍ക്കുന്ന ഒരു സഭ പണിതുയര്‍ത്തുന്നതിന് അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്ന തുപോലെ ആദിമ ക്രൈസ്തവസമൂഹം ഈശോയുടെ ഈ വാക്കുകളെ വിവിധ രീതികളില്‍ പ്രാവര്‍ത്തികമാക്കി. അയല്‍ക്കാരോടുള്ള ഉദാരമായ സേവനം, അവരുടെ ആരോഗ്യം, അടിസ്ഥാന ആവശ്യങ്ങള്‍, വിദ്യാഭ്യാസം, സംസ്‌കാരം എന്നിവയെ കുറിച്ചുള്ള പരിഗണന തുടങ്ങിയവ ദൈവജനത്തിന്റെ ഊര്‍ജസ്വലതയെ ആരംഭം മുതല്‍ വ്യത്യസ്തമാക്കിയിട്ടുണ്ട്.
സാമ്പത്തിക പ്രതിഫലത്തെക്കുറിച്ചോ വ്യക്തിപരമായ നേട്ടത്തെക്കുറിച്ചോ ഉള്ള ആശങ്ക കൊണ്ടല്ല മറിച്ച് അവരുടെ അയല്‍ക്കാരോടുള്ള ശുദ്ധമായ സ്‌നേഹം കൊണ്ടാണ് സന്നധപ്രവര്‍ത്തകര്‍ അവരുടെ സേവനം തുടരേണ്ടത്. 'ദാനമായി നിങ്ങള്‍ക്ക് കിട്ടി; ദാനമായി നല്‍കുവിന്‍' (മത്താ. 10:8) എന്ന് ഈശോ ശിഷ്യന്മാരോടു പങ്കുവച്ച വാക്കുകളെയാണ് ഈ സേവനം അനുസ്മരിക്കുന്നത്. ഈ രീതിയില്‍ മറ്റുള്ളവരെ ശുശ്രൂഷിക്കുന്നത് ഒരു നഷ്ടമായി തോന്നുമെ ങ്കിലും ആ സേവനത്തില്‍ തന്നെ തുടരുമ്പോള്‍ തങ്ങ ളുടെ സമയവും പ്രയത്‌നവും ത്യജിക്കുന്നവര്‍ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ, നല്‍കുന്നതെല്ലാം ഒരിക്കലും നഷ്ടപ്പെടുന്നില്ലെന്നും പകരം വലിയ നിധിയായി തീരുമെന്നും കണ്ടെത്തുകയും ചെയ്യുന്നു.
ഔദാര്യം ആത്മാവിന്റെ ഭാരം കുറയ്ക്കുന്നു, ഹൃദയത്തിന്റെ മുറിവുകള്‍ സൗഖ്യപ്പെടുത്തുന്നു, നമ്മെ ദൈവത്തോടു അടുപ്പിക്കുന്നു, സന്തോഷ ത്തിന്റെ ഉറവിടമായി മാറുന്നു, ഉള്ളില്‍ നമ്മെ യുവത്വം ഉള്ളവരായി നിലനിര്‍ത്തുന്നു. ഉയര്‍ന്ന ജീവിത നില വാരമുള്ളതും സാങ്കേതികമായി വികസിതവുമായ സമൂഹങ്ങളില്‍ പോലും ആവശ്യമായ എല്ലാ സേവ നങ്ങളും നല്‍കാന്‍ സാമൂഹ്യക്ഷേമ സംവിധാനങ്ങള്‍ അപര്യാപ്തമാണ്. അങ്ങനെ ചെയ്യുന്നതിന് മറ്റുള്ള വരോടുള്ള സ്‌നേഹം നിമിത്തം തങ്ങളുടെ സമയവും വൈദഗ്ധ്യവും വിഭവങ്ങളും ചിലവഴിക്കാന്‍ തയ്യാറു ള്ള ഒരു സംഘം സ്വയം സന്നധപ്രവര്‍ത്തകര്‍ ആവശ്യ മാണ്.
(മംഗോളിയായില്‍ സഭയുടെ ഉപവിപ്രവര്‍ത്തനങ്ങളുടെ ഭാഗമായ കാരുണ്യഭവനം ഉദ്ഘാടനം ചെയ്തു നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)