ഈശോയെ കണ്ടെത്താന്‍ കഴിയുന്നത് സഭാകൂട്ടായ്മയില്‍

ഈശോയെ കണ്ടെത്താന്‍ കഴിയുന്നത് സഭാകൂട്ടായ്മയില്‍

ഉത്ഥിതനെ നാം എവിടെയാണ് അന്വേഷിക്കേണ്ടത്? ഏതെങ്കിലും സവിശേഷപരിപാടികളില്‍, ആകര്‍ഷകമായ ഒരു മതാഘോഷത്തില്‍, വൈകാരികതലത്തില്‍? അതോ പരിപൂര്‍ണതയൊന്നുമില്ലെങ്കിലും ഇവിടെ ആയിരിക്കുക എന്ന വെല്ലുവിളി സ്വീകരിച്ചിരിക്കുന്ന സഭാസമൂഹത്തിലോ? കൂട്ടായ്മയിലല്ലാതെ യേശുവിനെ കണ്ടെത്തുക ദുഷ്‌കരമാണ്.

മുറിവുകളില്‍ തൊട്ടുനോക്കാന്‍ യേശു തോമാശ്ലീഹായ്ക്കു നല്‍കിയ ക്ഷണം നമുക്കു കൂടിയുള്ളതാണ്. തോമാശ്ലീഹാ മാത്രമല്ല വിശ്വസിക്കാന്‍ ബുദ്ധിമുട്ടിയത്. നമ്മളെയെല്ലാവരെയും ശ്ലീഹാ ഒരളവില്‍ പ്രതിനിധീകരിക്കുന്നു. തോമാശ്ലീഹാ മറ്റു ശിഷ്യന്മാര്‍ക്കൊപ്പമായിരുന്നപ്പോഴാണ് യേശു പ്രത്യക്ഷപ്പെടാന്‍ തീരുമാനിച്ചത്. മുറിവുകളില്‍ തൊട്ടുനോക്കാന്‍ യേശു ശ്ലീഹായെ ക്ഷണിക്കുന്നത് കൂട്ടായ്മയില്‍ വച്ചാണ്. എന്നെ കാണണമെങ്കില്‍ ദൂരെയെങ്ങും അന്വേഷിക്കേണ്ടതില്ല, കൂട്ടായ്മയിലായിരിക്കുക എന്നതാണ് യേശു ഇതിലൂടെ നല്‍കിയ സന്ദേശം. പരിമിതികളും പരാജയങ്ങളുമെല്ലാമുണ്ടെങ്കിലും നമ്മുടെ മാതൃസഭ യേശുവിന്റെ ശരീരമാണ്. അവിടെയാണ് യേശുവിന്റെ സ്‌നേഹത്തിന്റെ മഹത്തായ അടയാളങ്ങള്‍ നമുക്കു കാണാന്‍ കഴിയുക.

(സെ.പീറ്റേഴ്‌സ് സ്‌ക്വയറില്‍ ത്രികാലപ്രാര്‍ത്ഥനക്കിടെ നല്‍കിയ സന്ദേശത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org