
സുഹൃത്തുക്കളെ, നാം ആഗ്രഹിക്കുന്നതിനു മുമ്പാണ് ജീവന്‍ നാം സ്വീകരിച്ചത്. ജനിച്ചയുടനെ, ജീവിതം തുടരുന്നതിനു നമുക്ക് മറ്റുള്ളവരുടെ സഹായങ്ങള്‍ ആവശ്യമായിരുന്നു. തനിച്ചായിരുന്നെങ്കില്‍ നമുക്ക് അതിജീവിക്കാന്‍ കഴിയുമായിരുന്നില്ല.
ആത്മാവിലും ശരീരത്തിലും പരിചരണം നല്‍കിക്കൊണ്ട് മറ്റുള്ളവരാണ് നമ്മെ രക്ഷിച്ചത്. ഇന്ന് ജീവനോടെയിരിക്കുന്നതിന് ഈ ബന്ധത്തിന് നാം നന്ദി പറയേണ്ടിയിരിക്കുന്നു. പരസ്പരമുള്ള കരുതലിന്റെ ഒരു ബന്ധത്തിന്.
ദാമ്പത്യസ്‌നേഹം നിങ്ങളെ ഒരു ശരീരമാക്കുകയും ദൈവത്തിന്റെ ഛായയില്‍ ജീവന്റെ ദാനം വര്‍ഷിക്കാന്‍ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുന്നു.
വിവാഹം ഒരു ആദര്‍ശമല്ല, മറിച്ച് ഒരു പുരുഷനും സ്ത്രീക്കും ഇടയിലെ യഥാര്‍ഥ സ്‌നേഹമാണ്. പൂര്‍ണ്ണവും വിശ്വസ്തവും ഫലദായകവുമായ സ്‌നേഹം.
(കുടുംബങ്ങളുടെയും കുട്ടികളുടെയും വയോധികരുടെയും ജൂബിലി ആഘോഷത്തിനായി സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ എത്തിയ തീര്‍ഥാടകരോട് ജൂണ്‍ ഒന്നിന് നടത്തിയ പ്രസംഗത്തില്‍ നിന്നും)