വിശ്വാസം ഉറക്കുന്ന താരാട്ടല്ല, ഉണര്‍ത്തുന്ന അഗ്നിയാണ്

വിശ്വാസം ഉറക്കുന്ന താരാട്ടല്ല, ഉണര്‍ത്തുന്ന അഗ്നിയാണ്

വിശ്വാസം നമ്മെ ഉറക്കത്തിലേയ്ക്കു നയിക്കുന്ന താരാട്ടുപാട്ടല്ല, മറിച്ച്, രാത്രികളില്‍ പോലും നമ്മെ ജാഗരൂകരും ഉണര്‍വുള്ളവരുമാക്കി നിറുത്തുന്ന സജീവമായ ജ്വാലയാണ്. സുവിശേഷം ഒന്നിനെയും അതേപടി അവശേഷിപ്പിക്കുന്നില്ല. സുവിശേഷം കടന്നുപോകുമ്പോള്‍, അതു അതു കേള്‍ക്കുകയും സ്വീകരിക്കുകയും ചെയ്യുമ്പോള്‍ കാര്യങ്ങള്‍ മാറുന്നു. മാറ്റത്തിനു പ്രചോദനമേകുകയും പരിവര്‍ത്തനത്തിനായി നമ്മെ ക്ഷണിക്കുകയുമാണു സുവിശേഷം.

സമാധാനത്തെ കുറിച്ചുള്ള ഒരു മിഥ്യാബോധമല്ല സുവിശേഷം സൃഷ്ടിക്കുന്നത്. അതു നമ്മെ പ്രവൃത്തികള്‍ക്കായി പ്രേരിപ്പിക്കുന്നു. അത് അഗ്നിയാണ്. ദൈവസ്‌നേഹം കൊണ്ട് അതു നമ്മെ ഊഷ്മളരാക്കുന്നു. നമ്മുടെ സ്വാര്‍ത്ഥത എരിച്ചു കളയുന്നു. നമ്മുടെ ജീവിതത്തിന്റെ അന്ധകാരവശങ്ങളെ പ്രകാശിപ്പിക്കുന്നു. സുവിശേഷജ്വാല കൊണ്ട് പുനഃജ്വലിക്കാനാണ് യേശു നമ്മോടാവശ്യപ്പെടുന്നത്. സുവിശേഷം ഇടയ്ക്കിടെ വായിക്കുന്നുണ്ടോ, ഒപ്പം കൊണ്ടു നടക്കുന്നുണ്ടോ എന്നെല്ലാം നാം ആത്മശോധന ചെയ്യേണ്ടിയിരിക്കുന്നു.

ദൈവസ്‌നേഹത്തിന്റെ അഗ്നിയാല്‍ ജ്വലിക്കുന്ന നാം അതു ലോകത്തില്‍ പടര്‍ത്തുകയും വേണം. എല്ലാവരിലേയ്ക്കും അതെത്തിക്കണം. അങ്ങനെ പിതാവിന്റെ ആര്‍ദ്രതയും യേശുവിന്റെ ആനന്ദവും ഓരോ വ്യക്തിയും അനുഭവിക്കട്ടെ. അതു ഹൃദയങ്ങളെ വിശാലമാക്കുകയും ജീവിതത്തെ മനോഹരമാക്കുകയും ചെയ്യുന്നു.

(സെ.പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാലപ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org