സ്വന്തം ശക്തിയില്‍ അല്ല; ദൈവത്തിന്റെ കരുണയില്‍ ശ്രദ്ധയൂന്നുക

സ്വന്തം ശക്തിയില്‍ അല്ല; ദൈവത്തിന്റെ കരുണയില്‍ ശ്രദ്ധയൂന്നുക
Published on

ജീവിതത്തിലും വിശ്വാസത്തിലും ദൈവം ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളിലും നാം വേണ്ടത്ര പര്യാപ്തരല്ലെന്ന തോന്നല്‍ നമുക്ക് ഉണ്ടായേക്കാം. പക്ഷേ നമ്മുടെ ശക്തിയില്‍ അല്ല നമ്മെ തിരഞ്ഞെടുത്ത ദൈവത്തിന്റെ കരുണയിലാണ് നാം ശ്രദ്ധയൂന്നേണ്ടത്.

നമ്മെ നയിക്കുകയും എല്ലാ കാര്യങ്ങളും പഠിപ്പിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവില്‍ വിശ്വാസമുള്ളവരായിരിക്കുക. നമ്മെ ഭരമേല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളെ സംബന്ധിച്ച ഏറ്റവും മനോഹരമായ കാര്യം,

ഞാന്‍ ബലഹീനന്‍ ആണെങ്കിലും എന്റെ മനുഷ്യപ്രകൃതത്തില്‍ കര്‍ത്താവ് ലജ്ജിതനല്ല എന്നതാണ്. നേരെ മറിച്ച,് അവന്‍ നമുക്കുള്ളില്‍ വന്ന് വസിക്കുന്നു എന്ന് നമുക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും.

കര്‍ത്താവിന്റെ മരണശേഷമുള്ള രാത്രിയില്‍ അപ്പസ്‌തോലന്മാര്‍ ഭയചകിതരും ഉല്‍ക്കണ്ഠാകുലരും ആയിരുന്നു. ദൈവരാജ്യത്തിന്റെ പിന്‍ഗാമികളും സാക്ഷികളും ആകുന്നത് എങ്ങനെ എന്ന് അവര്‍ സ്വയം അതിശയിച്ചു. പക്ഷേ യേശു അവര്‍ക്ക് പ്രത്യക്ഷപ്പെടുകയും പരിശുദ്ധാത്മാവിന്റെ ദാനം അവര്‍ക്ക് വാഗ്ദാനം ചെയ്യുകയും ചെയ്തപ്പോള്‍ ശിഷ്യന്മാര്‍ എല്ലാ ഭയങ്ങളില്‍ നിന്നും ഉല്‍ക്കണ്ഠകളില്‍ നിന്നും വിമുക്തരായി.

ദൈവത്തിന്റെ സ്‌നേഹത്തില്‍ നാം നിലനിന്നാല്‍ അവന്‍ നമുക്കുള്ളില്‍ വന്നു വസിക്കും. നമ്മുടെ ജീവിതങ്ങള്‍ ദൈവത്തിന്റെ ആലയങ്ങള്‍ ആകും. ദൈവത്തിന്റെ സ്‌നേഹം നമ്മെ പ്രകാശിപ്പിച്ചു. അത് നമ്മുടെ ചിന്താരീതികളെ രൂപപ്പെടുത്തും. അത് മറ്റുള്ളവരിലേക്കും എത്തുകയും നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും പ്രകാശമാനമാക്കുകയും ചെയ്യും.

വിശ്വാസികള്‍ ദൈവത്തിന്റെ സ്‌നേഹം സകല സ്ഥലത്തേക്കും കൊണ്ടുപോകണം. ഈ ദൗത്യത്തെ പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥത്തിന് ഭരമേല്‍പ്പിക്കണം. ദൈവം തന്റെ ആത്മാവുകൊണ്ട് നമ്മെ അനുധാവനം ചെയ്യുന്നു. നമ്മെ തന്റെ സ്‌നേഹത്തിന്റെ ഒരു ഉപകരണം ആക്കുന്നു.

സമൂഹത്തോടും ലോകത്തോടുള്ള സ്‌നേഹത്തിന്റെ ഉപകരണം. ഈ വാഗ്ദാനത്തിന്റെ അടിത്തറമേല്‍ നമുക്ക് വിശ്വാസത്തിന്റെ സന്തോഷത്തില്‍ നടക്കാം, കര്‍ത്താവിന്റെ പരിശുദ്ധ ആലയമായിത്തീരാം.

(മെയ് 25 ഞായറാഴ്ച അപ്പസ്‌തോലിക് പാലസിന്റെ ജാലകത്തില്‍ സ്വര്‍ല്ലോകരാജ്ഞീ ആനന്ദിച്ചാലും എന്ന പ്രാര്‍ഥന ചൊല്ലിയശേഷം നല്‍കിയ സന്ദേശത്തില്‍ നിന്നും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org