കുടുംബജീവിതം വലിയ സാംസ്‌കാരിക പ്രതിസന്ധി നേരിടുന്നു

കുടുംബജീവിതം വലിയ സാംസ്‌കാരിക പ്രതിസന്ധി നേരിടുന്നു
Published on

കുടുംബജീവിതം ആഴമേറിയ സാംസ്‌കാരിക പ്രതിസന്ധി നേരിടുന്ന ഒരു ഘട്ടമാണിത്. വിവാഹിതരാകുന്നതും കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതും യുവാക്കള്‍ക്കു വളരെ ദുഷ്‌കരമായി തീര്‍ന്നിരിക്കുന്നു. തൊഴിലില്ലായ്മയും മാന്യമായ പാര്‍പ്പിടസൗകര്യങ്ങളും ഇന്നു നിരവധി കുടുംബങ്ങള്‍ക്ക് ഇല്ല. ഇത്തരം ബുദ്ധിമുട്ടുകള്‍ കുടുംബബന്ധങ്ങളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

സമൂഹങ്ങളുടെ അജപാലനപരമായ പരിവര്‍ത്തനത്തിലും സഭയുടെ മിഷണറി രൂപാന്തരീകരണത്തിലും നിര്‍ണായകപങ്കു വഹിക്കുന്നവയാണു കുടുംബങ്ങള്‍. ദാമ്പത്യ, സഹോദരസ്‌നേഹത്തിന്റെ ആനന്ദങ്ങളിലും വേദനകളിലുമായിരുന്നുകൊണ്ട് യേശുക്രിസ്തുവിന്റെ സുവിശേഷത്തിനു സാക്ഷ്യം വഹിക്കാന്‍ ക്രൈസ്തവകുടുംബങ്ങള്‍ക്ക് എപ്രകാരം കഴിയുമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തണം. ഇതിനാവശ്യമായ വ്യത്യസ്തമായ ദൈവശാസ്ത്ര സമീപനങ്ങള്‍ നാം സ്വീകരിക്കണം.

(ധാര്‍മ്മിക ദൈവശാസ്ത്രജ്ഞരുടെ ഒരു സംഘത്തോടു നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org