യേശുവിന്റെ കൂടെയുള്ള അനുദിനയാത്രയാണു വിശ്വാസം

യേശുവിന്റെ കൂടെയുള്ള അനുദിനയാത്രയാണു വിശ്വാസം
Published on

സംശയങ്ങളെ ഭയപ്പെടേണ്ടതില്ല. അവ വിശ്വാസക്കുറവല്ല മറിച്ചു വിശ്വാസത്തിന്റെ പോഷകങ്ങളാണ്. വിശ്വാസത്തെ കൂടുതല്‍ ഉറപ്പും സ്വതന്ത്രവും പക്വവുമാക്കി മാറ്റാന്‍ അവ സഹായിക്കുന്നു. നമ്മെ കൈപിടിച്ചു നടത്തുകയും നമുക്കു തുണയായിരിക്കുകയും നമുക്കു ധൈര്യം പകരുകയും നാം വീഴുമ്പോള്‍ പിടിച്ചെഴുന്നേല്‍പിക്കുകയും ചെയ്യുന്ന യേശുവിന്റെ കൂടെയുള്ള അനുദിനയാത്രയാണു വിശ്വാസം.

സംശയം നിങ്ങളുടെ വിശ്വാസത്തെ നശിപ്പിക്കുകയാണെങ്കില്‍ വിസ്മയമെന്ന ആരംഭബിന്ദു കണ്ടെത്തി വീണ്ടും ആരംഭിക്കുകയാണു വേണ്ടത്. തത്ത്വശാസ്ത്രവും കലയും സംസ്‌കാരവും ശാസ്ത്രവുമെല്ലാം ആരംഭിച്ചത് വിസ്മയപ്പെടലിന്റെ ഈ ആരംഭത്തിലെ തീപ്പൊരിയില്‍ നിന്നാണ്. നമ്മുടെ വിശ്വാസത്തിന്റെയും ആരംഭം ഈ വിസ്മയബിന്ദുവില്‍ നിന്നാണ്.

കടല്‍ക്കാറ്റ് എന്തെങ്കിലും കൊണ്ടുവന്നു തരും എന്നു ചിന്തിച്ച് കടല്‍തീരത്തു നില്‍ക്കുന്നതിലല്ല, തുറന്ന കടലിലേയ്ക്കിറങ്ങുന്നതിലാണ് ജീവിതത്തിന്റെ അര്‍ത്ഥവും രക്ഷയുമുള്ളത്. യഥാര്‍ത്ഥ സ്വപ്നങ്ങളെ പിന്തുടരുക. കഷ്ടപ്പാടും പോരാട്ടങ്ങളും നിനച്ചിരിക്കാതെയെത്തുന്ന കൊടുങ്കാറ്റുകളും കടലില്‍ ഉണ്ടാകും. പക്ഷേ ഭയത്താല്‍ തളര്‍ന്നു പോകരുത്.

(ഗ്രീസില്‍ യുവജനങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലെ നടത്തിയ സംഭാഷണത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org