പുറമെ നാം നിന്ദിക്കുന്നതെല്ലാം നമ്മുടെ അകത്തുണ്ട്

പുറമെ നാം നിന്ദിക്കുന്നതെല്ലാം നമ്മുടെ അകത്തുണ്ട്

പരാതിപ്പെടുന്നതും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതും സമയം പാഴാക്കലാണ്. തിന്മയെ പരാജയപ്പെടുത്താനുള്ള മാര്‍ഗം ആദ്യം നമ്മുടെ ഹൃദയങ്ങളിലെ തിന്മയെ കീഴടക്കുക എന്നതാണ്. നമ്മുടെ ഉള്ളിലേയ്ക്കു നോക്കിയാല്‍, പുറമെ നാം നിന്ദിക്കുന്ന ഏതാണ്ട് എല്ലാം തന്നെ അവിടെ കാണാനാകും. നമ്മുടെ ഹൃദയം ശുദ്ധീകരിക്കാന്‍ ആത്മാര്‍ത്ഥമായി നാം ദൈവത്തോട് ആവശ്യപ്പെടുകയാണെങ്കില്‍, അപ്പോഴാണ് നാം ലോകത്തെ ശുദ്ധീകരിക്കാനാരംഭിക്കുന്നത്.
പുറമെ നിന്നാണ് തിന്മ വരുന്നതെന്നു പലപ്പോഴും നാം കരുതുന്നു. മറ്റുള്ളവരുടെ സ്വഭാവത്തില്‍ നിന്ന്, നമ്മെ കുറിച്ചു മോശമായി ചിന്തിക്കുന്നവരില്‍ നിന്ന്, സമൂഹത്തില്‍ നിന്ന്. കുഴപ്പങ്ങളെല്ലാം മറ്റുള്ളവരുടെ കുറ്റങ്ങള്‍ കൊണ്ടാണെന്നു നാം കരുതുന്നു. കുറ്റാരോപണം വിഷം കലര്‍ത്തുന്നു. അതു നമ്മെ ദേഷ്യത്തിലേയ്ക്കും നിരാശയിലേയ്ക്കും ദുഃഖത്തിലേയ്ക്കും നയിക്കുന്നു. ഇത് ദൈവത്തിലേയ്ക്കുള്ള വാതില്‍ അടച്ചു കളയുന്നു. പരാതികള്‍ കൊണ്ടു ലോക ത്തെ മലിനീകരിക്കാതിരിക്കാനുള്ള കൃപയ്ക്കു വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം. കാരണം അതു ക്രിസ്തീയമല്ല.

(ത്രികാലപ്രാര്‍ത്ഥനയ്ക്കു ശേഷം നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org