യുദ്ധവും ആയുധ വ്യാപാരവും അവസാനിപ്പിക്കുക

യുദ്ധവും ആയുധ വ്യാപാരവും അവസാനിപ്പിക്കുക

സമാധാനത്തിന്റെ രാജകുമാരനായ ക്രിസ്തു അനന്തമായ സമാധാനമാണ് ലോകത്തിന് സമ്മാനിച്ചത്. എന്നാൽ ലോകത്തിൻറെ രാജാക്കന്മാർ മരണത്തിന്റെ വിത്തുകൾ വിതയ്ക്കുകയും കർത്താവിന് എതിരായ ഗൂഢാലോചനകൾ നടത്തുകയും ചെയ്യുന്നു. സമാധാനത്തിന്റെ രാജകുമാരനോട് സമ്മതം പറയുക എന്നാൽ അർത്ഥം യുദ്ധത്തോട് അരുത് പറയുക എന്നാണ്. യുദ്ധത്തോടും യുദ്ധത്തിന്റെ മനോഭാവത്തോടും അരുത് എന്ന് ധൈര്യത്തോടെ പറയണം . ഒഴികഴിവുകൾ ഇല്ലാത്ത ഭ്രാന്തും വിജയികൾ ആരുമില്ലാത്ത പരാജയവും ആണ് യുദ്ധം. യെശയ്യാ പ്രവാചകൻ പറഞ്ഞതുപോലെ രാജ്യം രാജ്യത്തിനെതിരെ വാളുയർത്താത്ത ദിനം എത്രയും വേഗം വരട്ടെ . വാളുകൾ കലപ്പകൾ ആയും കുന്തങ്ങൾ വാക്കത്തികളായും മാറട്ടെ . ആ ദിനം വന്നെത്തുന്നതിന് നമുക്ക് എല്ലാ പരിശ്രമങ്ങളും നടത്താം.

അമ്മമാരുടെ ഉദരങ്ങളിൽ നിരപരാധികളായ കുഞ്ഞുങ്ങളുടെ കൂട്ടക്കൊലകൾ നടക്കുന്നു. അനേകം കുഞ്ഞുങ്ങളുടെ ബാല്യം യുദ്ധങ്ങളിൽ തകർക്കപ്പെടുന്നു. അവരെല്ലാം വർത്തമാനകാലത്തെ ഉണ്ണീശോമാരാണ്.

മനുഷ്യഹൃദയം ദുർബലമാണ്. മരണത്തിന്റെ ആയുധങ്ങൾ നമ്മുടെ കൈകളിൽ എത്തിയാൽ അത് ഉപയോഗിക്കാനുള്ള പ്രവണത നമുക്കെല്ലാമുണ്ട്. പൊതുപ്പണം ആയുധ വ്യാപാരത്തിനായി ഉപയോഗിക്കപ്പെടുന്നു. ക്രൂരമായ നിശബ്ദതയ്ക്കിടയിൽ അനവധി അക്രമങ്ങളും കൂട്ടക്കൊലകളും നടത്തുന്നു. ആയുധങ്ങൾക്ക് വേണ്ടിയുള്ള പണം പൊതു നന്മയ്ക്കു വേണ്ടി ഉപയോഗിക്കപ്പെടണം. യുദ്ധത്തിന്റെ ചരടു വലിക്കുന്ന പാവ കളിക്കാരുടെ താൽപര്യങ്ങളെ മാധ്യമങ്ങൾ പുറത്തു കൊണ്ടുവരണം.

  • (ക്രിസ്മസ് ദിനത്തിൽ നൽകിയ ഉർബി എറ്റ് ഓർബി സന്ദേശത്തിൽ നിന്നും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org