വന്യജീവികളെയും മാലാഖമാരെയും കണ്ടുമുട്ടുന്ന സമയമാണ് നോമ്പ്

വന്യജീവികളെയും മാലാഖമാരെയും കണ്ടുമുട്ടുന്ന സമയമാണ് നോമ്പ്
Published on

സത്യത്തെ കണ്ടുമുട്ടുന്നതിന് നോമ്പിന്റെ പ്രതീകാത്മക മരുഭൂമിയിലേക്ക് നമ്മളും പ്രവേശിക്കേണ്ടിയിരിക്കുന്നു. 40 ദിവസം മരുഭൂമിയില്‍ ആയിരുന്ന ക്രിസ്തു വന്യജീവികളുടെയും മാലാഖമാരുടെയും കൂട്ടത്തിലായിരുന്നു. നമ്മളും ഈ ആന്തരിക വന്യതയിലേക്ക് പ്രവേശിക്കണം. വന്യജീവികളെയും മാലാഖമാരെയും കണ്ടുമുട്ടണം.

നമ്മുടെ ആത്മീയജീവിതത്തില്‍ ഈ വന്യജീവികള്‍ക്ക് ആഴമേറിയ പ്രതീകാത്മക അര്‍ത്ഥം ഉണ്ട്. നമ്മുടെ ഹൃദയത്തെ വിഭജിക്കുന്ന അഭിനിവേശങ്ങളാണ് അവ. അവ നമ്മെ ഭ്രമിപ്പിക്കുന്നു പ്രലോഭിപ്പിക്കുന്നു. നാം ശ്രദ്ധയുള്ളവരല്ലെങ്കില്‍ അവ നമ്മെ വലിച്ചുകീറും.

ഇത്തരം അഭിനിവേശങ്ങള്‍ പണത്തോടുള്ള ആര്‍ത്തിയും പൊങ്ങച്ചത്തിലുള്ള സന്തോഷവും ഒക്കെ ആകാം. അവയെ മെരുക്കുകയും അവയോട് പോരാടുകയും ചെയ്തില്ലെങ്കില്‍ നമ്മുടെ സ്വാതന്ത്ര്യത്തെ കവര്‍ന്നെടുക്കും. നമ്മെ ഓരോരുത്തരെയും ഇതെല്ലാം ബാധിക്കുന്നുണ്ട്. ഇവയുടെ സാന്നിധ്യത്തെക്കുറിച്ച് അറിയാനും അവയെ അഭിമുഖീകരിക്കാനും നാം വന്യതയിലേക്ക് പ്രവേശിക്കണം. നോമ്പ് അതിനുള്ള സമയമാണ്.

ഈ മരുഭൂമിയില്‍ മാലാഖമാര്‍ നമ്മെ സഹായിക്കാനുണ്ട്. നാം തനിച്ചല്ല. അവയുടെ സവിശേഷത സേവനസന്നദ്ധതയാണ്. പരിശുദ്ധാത്മാവ് ആവശ്യപ്പെടുന്ന നല്ല ചിന്തകളാണ് മാലാഖമാര്‍ നമുക്ക് സമ്മാനിക്കുന്നത്. ദൈവീക പ്രചോദനം നമ്മെ സാഹോദര്യത്തില്‍ നിലനിര്‍ത്തുന്നു. അങ്ങനെ ക്രമവും സമാധാനവും നമ്മുടെ ആത്മാവിലേക്ക് മടങ്ങി വരുന്നു. സാഹചര്യങ്ങള്‍ അനുകൂലമായിരുന്നാലും അല്ലെങ്കിലും. ദൈവം പ്രചോദിപ്പിക്കുന്ന ചിന്തകള്‍ ഗ്രഹിക്കാന്‍ നാം നിശബ്ദതയില്‍ ആയിരിക്കുകയും പ്രാര്‍ത്ഥനയിലേക്ക് കടക്കുകയും വേണം.

  • (നോമ്പിലെ ഒന്നാം ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയ്ക്കിടെ നല്‍കിയ സന്ദേശത്തില്‍ നിന്നും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org