
വളരാനും ഏറ്റവും ഫലവത്തായ വേരുകള്‍ കണ്ടെത്താനും നട്ടുവളര്‍ത്താനും വിദ്യാഭ്യാസം യുവതലമുറയെ സഹായിക്കുന്നു. അങ്ങനെ അവര്‍ ഫലം നല്‍കുന്നവരാകും. ഇരുട്ടുമുറിയില്‍ വച്ചിരിക്കുന്ന വിളക്ക് പോലെ, എല്ലാറ്റിന്റെയും രൂപഭാവം മാറ്റാനുള്ള കഴിവ് വിദ്യഭ്യാസത്തിനുണ്ട്. വിദ്വേഷത്തിന്റെ അന്ധകാരം നിറഞ്ഞ ഒരു ലോകത്ത്, ഭൂതകാലത്തിന്റെ ഓര്‍മ്മ പുനഃസ്ഥാപിക്കുകയും വര്‍ത്തമാനകാലത്തിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്ന 'അറിവിന്റെ പ്രകാശം' ശക്തമായ ആവശ്യമാണ്. സ്വയം അറിയുന്നതിനും, വിശ്വാസത്തെയും ദൈവത്തെയും കണ്ടെത്തുന്നതിനും അറിവ് പ്രധാനമാണ്. കൂടാതെ, സംസ്‌കാരത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും നമുക്ക് ഭൂതകാലത്തിന്റെ ഓര്‍മ്മ പുനഃസ്ഥാപിക്കാനും വര്‍ത്തമാനകാലത്തിലേക്ക് പ്രകാശം വീശാനും കഴിയും, അത് യുവാക്കളുടെയും സമൂഹത്തിന്റെയും വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.
യുവജനങ്ങളുടെ സന്തോഷവും ജീവിതത്തോടുള്ള സ്‌നേഹവും സമൂഹത്തില്‍ വിശ്വാസവും സന്തോഷവും വളര്‍ത്തിയെടുക്കാന്‍ അനുവദിക്കുന്നു.
(ജോര്‍ജിയന്‍ സര്‍വകലാശാലയില്‍ നിന്നുള്ള പ്രതിനിധിസംഘത്തോടു നടത്തിയ പ്രഭാഷണത്തില്‍ നിന്ന്.)