സേവനത്തിനല്ലാത്ത അധികാരം സ്വേച്ഛാധിപത്യം

സേവനത്തിനല്ലാത്ത അധികാരം സ്വേച്ഛാധിപത്യം

വിശുദ്ധ പത്രോസിന്റെ ചിത്രത്തില്‍ നാം കാണുന്ന രണ്ട് താക്കോലുകള്‍ യേശു അദ്ദേഹത്തെ ഭരമേല്‍പ്പിച്ച അധികാരത്തിന്റെ ശുശ്രൂഷയെ പ്രതിനിധീകരിക്കുന്നു. ഈ അധികാരം സഭയുടെ ആകെ സേവനത്തിനുള്ളതാണ്. കാരണം അധികാരം സേവനമാണ്. അധികാരം സേവനം അല്ലെങ്കില്‍ അത് സ്വേച്ഛാധിപത്യം ആകും.

യേശു പത്രോസിനെ ഏല്‍പ്പിച്ച ദൗത്യം ഭവനത്തിന്റെ വാതിലുകള്‍ അടയ്ക്കുക എന്നതല്ല, തെരഞ്ഞെടുക്കപ്പെട്ട ഏതാനും അതിഥികളെ മാത്രം അനുവദിക്കുക എന്നതല്ല. മറിച്ച് എല്ലാവര്‍ക്കും പ്രവേശിക്കാന്‍ ഉള്ള വഴി കണ്ടെത്താന്‍ സഹായിക്കുക എന്നതാണ്. എല്ലാവര്‍ക്കും ആ വാതിലിലൂടെ പ്രവേശിക്കാന്‍ ആകണം.

അടുത്ത വര്‍ഷത്തെ ജൂബിലിയുടെ തുടക്കത്തില്‍ നാം വിശുദ്ധ കവാടം തുറക്കും. ജീവിക്കുന്ന സക്രാരിയായ യേശുവിലേക്കുള്ള വിശുദ്ധ കവാടം കടക്കാന്‍ എല്ലാവരെയും അനുവദിക്കുന്നതിന് വേണ്ടി ആണത്. തടവറയില്‍ നിന്ന് വിമോചിതനായപ്പോള്‍ അതിന്റെ വാതിലുകള്‍ തനിക്കുവേണ്ടി തുറന്നുതന്നത് കര്‍ത്താവാണെന്ന് വിശുദ്ധ പത്രോസിന് മനസ്സിലായി. തുറന്ന വാതിലുകള്‍ എന്ന പ്രതീകം വിശുദ്ധ പൗലോസ് ശ്ലീഹ അന്ത്യോക്യയിലേക്കുള്ള യാത്രയ്ക്കിടെ ഉപയോഗിക്കുന്നുണ്ട്. വിജാതീയര്‍ക്ക് വിശ്വാസത്തിന്റെ വാതിലുകള്‍ തുറന്നു കൊടുക്കുന്നതിനെ കുറിച്ച് അദ്ദേഹം പറയുന്നു. സ്വാര്‍ത്ഥതയിലേക്ക് നോക്കുന്ന മതാത്മകതയ്ക്ക് കീഴ്‌പ്പെടാതെ, മറ്റുള്ളവര്‍ക്കായി വാതിലുകള്‍ തുറക്കുന്ന ജ്ഞാനം ആര്‍ജിക്കാന്‍ കാര്‍ഡിനല്‍മാര്‍ക്കും ആര്‍ച്ചുബിഷപ്പ്മാര്‍ക്കും പുരോഹിതര്‍ക്കും സന്യസ്തര്‍ക്കും ആത്മായര്‍ക്കും സാധിക്കണം.

  • (വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുനാള്‍ ദിനത്തില്‍ പേപ്പല്‍ ദിവ്യബലിക്കിടെ നടത്തിയ സുവിശേഷ പ്രസംഗത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org