വിഷാദം നമ്മെ ആത്മവിചിന്തനത്തിലേക്കു നയിക്കണം

വിഷാദം നമ്മെ ആത്മവിചിന്തനത്തിലേക്കു നയിക്കണം

ആത്മീയമായ ഏകാന്തതയും വിഷാദവും നമ്മെ ദൈവത്തിങ്കലേക്ക് അടുപ്പിക്കണം. ഏകാന്തതയും വിഷാദവും ആരും ആഗ്രഹിക്കുന്നില്ല. സന്തോഷപൂര്‍വകമായ ജീവിതം നയിക്കാനാണ് നാമെല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷേ ഇത് സാദ്ധ്യമാകാറില്ല. ഈ വിഷാദം നന്മ നിറഞ്ഞ ജീവിതത്തില്‍ നിന്നു നമ്മെ പിന്തിരിപ്പിക്കുകയും ചെയ്യുന്നു.

ഏകാന്തതയെ ആത്മാവിന്റെ ഇരുട്ടെന്നും അലോസരമെന്നും ലൗകികമായ വസ്തുക്കളിലേക്കുള്ള നീക്കമെന്നും വി. ഇഗ്നേഷ്യസ് ലയോള വിശേഷിപ്പിച്ചു. സ്രഷ്ടാവില്‍ നിന്നു വേര്‍പെടുത്തപ്പെടുന്ന ആത്മാവ് അലസതയിലും ദുഃഖത്തിലുമാകുന്നു. ഈ ഏകാന്തതയും ആത്മവിചിന്തനത്തിലേക്കുള്ള ക്ഷണമാണ്. ദുഃഖത്തെ വായിക്കേണ്ടതെങ്ങനെ എന്നു പഠിക്കുക പ്രധാനമാണ്. ദുഃഖമെന്നാലെന്താണെന്നു നമുക്കെല്ലാമറിയാം. എന്നാല്‍ അത് എനിക്കെന്താണ്, ഇന്നത്തെ ദുഃഖം എന്നോടു പറയുന്നതെന്താണ് എന്ന് അറിയാമോ?

ഇക്കാലത്ത് ദുഃഖം മിക്കവാറും നിഷേധാത്മകമായാണ് പരിഗണിക്കപ്പെടുന്നത്. എന്തു വില കൊടുത്തും ഒഴിവാക്കേണ്ട തിന്മ. പക്ഷേ നമ്മെ കൂടുതല്‍ സമ്പന്നവും ഫലഭൂയിഷ്ഠവുമായ മേച്ചില്‍പുറങ്ങളിലേക്കു ക്ഷണിക്കുന്ന ഒരു ഉണര്‍ത്തുപാട്ടും ആയേക്കാം അത്. സംഭാവ്യമായ ഒരു അപകടത്തിലേക്കു നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നതാകാം ആത്മാവിന്റെ വേദനയെന്നു വി. തോമസ് അക്വീനാസും പറഞ്ഞിട്ടുണ്ട്.

(സെ. പീറ്റേഴ്‌സ് അങ്കണത്തില്‍ പൊതുദര്‍ശനവേളയില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org