ബലഹീനരെ പരിചരിക്കുന്നതിലാണു യഥാര്‍ത്ഥശക്തി

ബലഹീനരെ പരിചരിക്കുന്നതിലാണു യഥാര്‍ത്ഥശക്തി
Published on

ബലഹീനരെ പരിചരിക്കുന്നതിലാണ് അവരെ ചൂഷണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യുന്നതിലല്ല യഥാര്‍ത്ഥശക്തി നമുക്ക് കാണാനാവുക. അധികാരത്തിന്റെ സംഘര്‍ഷങ്ങള്‍ മൂലം അനേകര്‍ സഹനം അനുഭവിക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. യേശുവിനെ തിരസ്‌കരിച്ചത് പോലെ അവരുടെ ജീവിതങ്ങളെ ലോകം തിരസ്‌കരിക്കുന്നു.

മനുഷ്യരുടെ കൈകളിലേക്ക് ഏല്‍പ്പിക്കപ്പെട്ടപ്പോള്‍ തനിക്ക് ആശ്ലേഷിക്കാന്‍ യേശു ഒരു കുരിശു മാത്രമേ കണ്ടുള്ളൂ. എന്നിരുന്നാലും, സുവിശേഷം പ്രത്യാശാഭരിതമായ ഒരു വചനം നമുക്ക് നല്‍കുന്നു: തിരസ്‌കരിക്കപ്പെട്ടവന്‍ ഉയര്‍ത്തെഴുന്നേറ്റു, അവനാണ് കര്‍ത്താവ്!

ഇതുപോലൊരു കുഞ്ഞിനെ എന്റെ നാമത്തില്‍ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു എന്ന് ഒരു കുഞ്ഞിനെ ആശ്ലേഷിച്ചുകൊണ്ട് യേശു ശിഷ്യന്മാരെ പഠിപ്പിച്ചു. കുഞ്ഞിന് അധികാരമില്ല, ആവശ്യങ്ങളേയുള്ളൂ.

സ്വീകരിക്കപ്പെട്ടതുകൊണ്ടാണ് നാമെല്ലാം ജീവനോടിരിക്കുന്നത്. പക്ഷേ ഈ സത്യം വിസ്മരിക്കാന്‍ അധികാരം നമ്മെ പ്രേരിപ്പിക്കുന്നു.

നാം ആധിപത്യം ചെലുത്തുകയും ശുശ്രൂഷകര്‍ അല്ലാതാവുകയും ചെയ്യുമ്പോള്‍, അതുമൂലം ആദ്യം സഹനമനുഭവിക്കുന്നതു ബലഹീനരും പാവങ്ങളുമാണ്.

  • (സെപ്റ്റംബര്‍ 22 ന് സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാല പ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്നും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org