ധീരതയില്ലാത്ത ക്രിസ്ത്യാനി പ്രയോജനശൂന്യന്‍

ധീരതയില്ലാത്ത ക്രിസ്ത്യാനി പ്രയോജനശൂന്യന്‍
Published on

ധീരതയോടെ ജീവിക്കാനും ആന്തരികവും ബാഹ്യവുമായ പ്രതിബന്ധങ്ങളെ നേരിടാനും നമുക്ക് സാധിക്കണം. ആത്മധൈര്യം ഇല്ലാത്ത ഒരു ക്രൈസ്തവന്‍ പ്രയോജന ശൂന്യനാണ്. അഭിനിവേശങ്ങള്‍ ഇല്ലാത്ത മനുഷ്യനെ പ്രാചീന ചിന്തയും വിലമതിക്കുന്നില്ല. ക്രിസ്തു നിര്‍മമനായ ഒരു താപസന്‍ ആയിരുന്നില്ല, മനുഷ്യ വികാരങ്ങള്‍ പൂര്‍ണ്ണമായി അവിടുന്ന് പ്രകടിപ്പിച്ചിരുന്നു. അഭിനിവേശങ്ങളെല്ലാം പാപത്തിന്റെ ഫലമാകണമെന്നില്ല. ജ്ഞാനസ്‌നാന ജലം കൊണ്ട് ശുദ്ധീകരിച്ചും വഴിതിരിച്ചും പരിശീലിപ്പിച്ചും അവയെ മാറ്റിയെടുക്കാന്‍ ആകും.

ആത്മധൈര്യം ആത്യന്തികമായി നമുക്കെതിരെ തന്നെയുള്ള വിജയമാണ്. ഭൂരിപക്ഷം ഭയങ്ങളും നമുക്ക് ഉള്ളില്‍ ഉണ്ടാകുന്നതും അടിസ്ഥാനരഹിതവും ഒരിക്കലും യാഥാര്‍ത്ഥ്യമാകാന്‍ ഇടയില്ലാത്തതുമാണ്. പരിശുദ്ധാത്മാവിന്റെ സഹായത്തോടെ, ക്ഷമാപൂര്‍വകമായ ആത്മധൈര്യത്തോടെ എല്ലാത്തിനെയും നേരിടുകയാണ് വേണ്ടത.് പ്രശ്‌നങ്ങളെ ഓരോന്നായി, കഴിയുന്നതുപോലെ എതിരിടുക. നാം ഒറ്റയ്ക്കല്ല. കര്‍ത്താവില്‍ വിശ്വസിക്കുകയും ആത്മാര്‍ത്ഥമായി നന്മ തേടുകയും ചെയ്താല്‍ കര്‍ത്താവ് നമ്മോടൊപ്പം ഉണ്ടാകും. അപ്പോള്‍ എല്ലാ സാഹചര്യങ്ങളിലും നമുക്ക് ദൈവപരിപാലനയില്‍ ആശ്രയിക്കാന്‍ കഴിയും. അവിടുന്ന് നമ്മുടെ പരിചയയും ആയുധവുമാകും.

ലോകത്തിലെ തിന്മയെ ഗൗരവത്തില്‍ എടുക്കുന്നതുകൊണ്ട്, ആത്മധൈര്യം അടിസ്ഥാനപരമായ ഒരു നന്മയാണ്. അങ്ങനെ ഒന്നില്ലെന്ന് ചിലര്‍ നടിക്കുന്നു. യുദ്ധവും ക്ഷാമവും അടിമത്വവും ദരിദ്രര്‍ക്കെതിരായ അടിച്ചമര്‍ത്തലും പോലെ സാമൂഹിക പ്രശ്‌നങ്ങളുടെ ഒരു കൂമ്പാരം നമ്മുടെ ലോകത്തുണ്ട്. അവയോട് എല്ലാം ഉറച്ച ശബ്ദത്തോടെ അരുത് എന്ന് പറയാന്‍ നമ്മെ പ്രാപ്തരാക്കുന്നത് ആത്മധൈര്യത്തിന്റെ വരദാനമാണ്.

(ഏപ്രില്‍ 10 ബുധനാഴ്ച പൊതുദര്‍ശന വേളയില്‍ നല്‍കിയ സന്ദേശത്തില്‍ നിന്നും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org