പാപങ്ങള്‍ വെടിയാനുള്ള ധീരത ക്രൈസ്തവര്‍ക്ക് ആവശ്യം

പാപങ്ങള്‍ വെടിയാനുള്ള ധീരത ക്രൈസ്തവര്‍ക്ക് ആവശ്യം

പാപങ്ങള്‍ വെടിയാനുള്ള ധീരത, യേശുവിനെ അനുഗമിക്കാന്‍ ആവശ്യമാണ്. നമ്മെ തീരം വിടാന്‍ സമ്മതിക്കാത്ത നങ്കൂരങ്ങള്‍ പോലെയാണു പാപങ്ങള്‍. അവ ഉപേക്ഷിച്ചാല്‍ മാത്രമേ യാത്ര പുറപ്പെടാന്‍ കഴിയുകയുള്ളൂ. ഈ യാത്ര തുടങ്ങുന്നതിനു മുമ്പു ക്ഷമായാചനം നടത്തുന്നതും നല്ലതാണ്. പ്രയോജനശൂന്യമായ കാര്യങ്ങളില്‍ സമയം പാഴാക്കുന്നതു നിറുത്താന്‍ ഇതു സഹായിക്കും.

മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും മനോഹരമായ സാഹസത്തിലേക്കിറങ്ങുന്നതിന് ശാന്തമായ ജീവിതം പിന്നിലുപേക്ഷിക്കുന്ന യുവദമ്പതിമാരെ പോ ലെയാണ് ഇത്. അതൊരു ത്യാഗമാണ്. എന്നാല്‍, ചില താളങ്ങളും സുഖങ്ങളും പിന്നിലുപേക്ഷിച്ച് ഈ ആന ന്ദം തിരഞ്ഞെടുത്തതു നന്നായി എന്നറിയാന്‍ കുഞ്ഞി ന്റെ മുഖത്തേക്കുള്ള ഒരു നോട്ടം മതി. ക്രിസ്തുവിനെ അനുഗമിക്കുന്നതിനു ഗലീലി കടല്‍തീരത്ത് വള്ളവും വലയും ഉപേക്ഷിച്ച ശിഷ്യരെ പോലെ, തന്നെ അനുഗമിക്കുന്നതിന് എന്തൊക്കെയാണു ഉപേക്ഷിക്കുവാന്‍ യേശു നമ്മോടാവശ്യപ്പെടുന്നത് എന്നറിയാന്‍ ആത്മവിചിന്തനം നടത്തുക.

(സെ. പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാലപ്രാര്‍ത്ഥനക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org