നിരന്തരമായ പ്രാര്‍ത്ഥന അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു

നിരന്തരമായ പ്രാര്‍ത്ഥന അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു

നിരന്തരമായ പ്രാര്‍ത്ഥന അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. കാരണം, ദൈവത്തിന്റെ ആര്‍ദ്രമായ ഹൃദയത്തിലേക്കാണ് പ്രാര്‍ത്ഥന നേരെ പോകുന്നത്. രോഗബാധിതയായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്ന ഒരു അര്‍ജന്റീനിയന്‍ ബാലികയുടെ കഥയോര്‍ക്കുന്നു. ആ കുട്ടി രാത്രി തീരുന്നതിനു മുമ്പേ മരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതു കേട്ടതോടെ കുട്ടിയുടെ പിതാവ്, ഭാര്യയെയും കുട്ടിയെയും ആശുപത്രിയില്‍ വിട്ടിട്ട് ട്രെയിനില്‍ കയറി 70 കിലോമീറ്റര്‍ അകലെയുള്ള പ. മാതാവിന്റെ ബസിലിക്കയിലേയ്ക്കു പോയി. ബസിലിക്കയിലെത്തുമ്പോള്‍ രാത്രി പത്തു മണിയായിരുന്നു. അതിനാല്‍ ബസിലിക്ക അടച്ചിരുന്നു. അതുകൊണ്ട് ഇയാള്‍ ബസിലിക്കയുടെ ഗേറ്റില്‍ ചാരി നിന്ന് തന്റെ മകള്‍ക്കായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഇതു ഭാവനയല്ല. ഞാന്‍ നേരിട്ടു കണ്ട കാര്യമാണ്. രാവിലെ ആറു മണിക്ക് ഗേറ്റ് തുറന്നപ്പോള്‍ അയാള്‍ പള്ളിയില്‍ കയറി മാതാവിന്റെ രൂപം വണങ്ങിയിട്ടു ആശുപത്രിയിലേയ്ക്കു മടങ്ങിപ്പോയി. അവിടെ ചെന്നപ്പോള്‍ പുഞ്ചിരി തൂകി നില്‍ക്കുന്ന ഭാര്യയെ ആണ് അയാള്‍ കണ്ടത്. കുട്ടിയുടെ രോഗം അത്ഭുതകരമായി സുഖപ്പെട്ടിരുന്നു. പ്രാര്‍ത്ഥന കൊണ്ടു പോരാടിയ ആ മനുഷ്യനു കൃപ ലഭിച്ചു. പ. മാതാവ് ആ പ്രാര്‍ത്ഥന കേട്ടു. ഞാന്‍ കണ്ടതാണത്.
പ്രാര്‍ത്ഥന അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. കാരണം, ഒരു പിതാവിനെ പോലെ നമ്മെ കരുതുന്നവനാണ് ദൈവം. ഒരു കൃപ അവിടുന്നു നമുക്കു നല്‍കുന്നില്ലെങ്കില്‍, അനുയോജ്യമായ സമയത്തു മറ്റൊന്ന് നല്‍കും. പക്ഷേ എപ്പോഴും പ്രാര്‍ത്ഥനയില്‍ തുടരുക. ചിലപ്പോള്‍ നാം ശരിക്കും നമുക്കാവശ്യമില്ലാത്ത കൃപകളാണു ചോദിക്കുക. ഗൗരവമായ കാര്യങ്ങള്‍ക്കു വേണ്ടിയാവില്ല നാം പ്രാര്‍ത്ഥിക്കുക.
(പൊതുദര്‍ശനവേളയില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org