സമര്‍പ്പിതര്‍ ഐക്യം വളര്‍ത്തുക, ദൈവവിളികള്‍ പ്രോത്സാഹിപ്പിക്കുക

Cultivate unity among consecrated persons and promote vocations
Published on

സന്ന്യസ്തസമൂഹങ്ങള്‍ക്കു ള്ളിലും വിവിധ സഭാസമൂഹങ്ങള്‍ തമ്മിലും, സഭയില്‍ മുഴുവനിലും ഐക്യം വളര്‍ത്തുന്നതില്‍ സമര്‍പ്പിതര്‍ക്കു വലിയ ഉത്തരവാദിത്വവും വിളിയുമുണ്ട്. ക്രിസ്തുവിലുള്ള ഐക്യം പ്രയോഗികമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ ക്രൈസ്തവരും വിളിക്കപ്പെട്ടിരിക്കുന്നു. ഇത് ഒരു സിനഡാത്മക സഭയുടെ അന്തരീക്ഷത്തിലാണ് വളരുക. ഈ ദൗത്യത്തിനായി എല്ലാവരും സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്.

പരിശുദ്ധാത്മാവ് നല്‍കിയ വിവിധ സിദ്ധികളിലൂടെ സമര്‍പ്പിതരായ നിരവധി സ്ത്രീകളും പുരുഷന്മാരും, മുന്‍കാലങ്ങളില്‍ സഭയുടെ നിയോഗവും രഹസ്യാത്മകതയും ദൃശ്യമാക്കുന്നതിന് സഹായിച്ചിട്ടുണ്ട്. യേശുവില്‍ കേന്ദ്രീകൃതമായ ഒരു ജീവിതം വഴി, ലോകത്തെ വിശ്വാസത്തില്‍ വളര്‍ത്തുന്നതിന് സംഭാവന നല്‍കുക. അതുവഴി ലോകത്തിലെ നിസംഗതയുടെയും ദുര്‍ബലതയുടെയും ആഗോളവത്കരണത്തെ, ക്രിസ്തുവിന്റെ സ്‌നേഹവും കരുണയും കൊണ്ട് സൗഖ്യപ്പെടുത്താനാകും.

സുവിശേഷവത്കരണം, വിദ്യാഭ്യാസം, ദരിദ്രരുടെയും സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും പരിചരണം തുടങ്ങിയ മേഖലകളില്‍ ദീര്‍ഘനാളുകളായി സമര്‍പ്പിത സമൂഹങ്ങള്‍ നല്‍കിവരുന്ന സംഭാവനകള്‍ക്ക് നന്ദി. വ്യത്യസ്ത സഭാസ്ഥാപകരിലൂടെ അതാത് സമൂഹങ്ങളില്‍ ദൈവം ഭരമേല്പിച്ച സിദ്ധികള്‍ പ്രത്യേകമായി അനുസ്മരിക്കുകയും ജീവിക്കുകയും ചെയ്യണം.

സമര്‍പ്പിതജീവിതത്തിലേക്കുള്ള ദൈവവിളികള്‍ പ്രോത്സാഹിപ്പിക്കുക പ്രധാനമാണ്. സമകാലീനലോകത്ത്, മതേതരവത്കരണചിന്തകള്‍ നിലനില്‍ക്കുമ്പോഴും, ദൈവത്തിനായുള്ള ദാഹം വളര്‍ന്നുവരുന്നുണ്ട്. യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചകളില്‍, തങ്ങളുടെ സമര്‍പ്പിതജീവിതം അവര്‍ക്ക് പരിചയപ്പെടുത്തുകയും, ഹൃദയത്തിന്റെ ആഴത്തില്‍ സംസാരിക്കുന്ന കര്‍ത്താവിന്റെ വിളി കേള്‍ക്കാന്‍ അവരെ സഹായിക്കുകയും വേണം.

  • (വടക്കേ അമേരിക്കയില്‍ നടന്നുവരുന്ന ‘സന്യസ്തകളുടെ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സിന്’ ഓഗസ്റ്റ് 12 നു നല്‍കിയ സന്ദേശത്തില്‍ നിന്ന്.)

logo
Sathyadeepam Online
www.sathyadeepam.org